മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സ്ത്രീ സുരക്ഷയും തൊഴിലുറപ്പും, കേന്ദ്രാവിഷ്കൃത പദ്ധതികളും അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന സമിതി അംഗം റ്റി.കെ. അരവിന്ദാക്ഷൻ പറഞ്ഞു. സ്ത്രീ സമത്വവും തുല്യതയും പറഞ്ഞു ശബരിമലയിൽ സ്ത്രീകളെ കയറ്റിയ പാർട്ടിക്ക് പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ പോലും സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ല. പഞ്ചായത്ത് ഭരണ സമിതിക്ക് നേതൃത്വം നല്കുന്നയാൾ തന്നെ പ്രതിക്കൂട്ടിൽ നിൽക്കുന്ന അവസ്ഥയാണ് മാരാരിക്കുളത്ത്.
കേന്ദ്രാവിഷ്കൃത പദ്ധതികളെല്ലാം ഇവിടെ അട്ടിമറിക്കുകയാണ്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ പോലും സ്ത്രീകൾക്ക് സുരക്ഷ നൽകാൻ സാധിക്കാത്ത പാർട്ടി അത് മറയ്ക്കുവാൻ തൊഴിലുറപ്പിന്റെ പേരിൽ വ്യാജ വാർത്തകൾ സൃഷ്ടിച്ച് തൊഴിലുറപ്പു സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിനെതിരെ നടത്തുന്ന ഈ സമരം സൂചന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനും കേന്ദ്രാവിഷ്കൃത പദ്ധതികൾ അട്ടിമറിക്കുകയും തൊഴിലുറപ്പിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ വാർഡ് മെമ്പർമാരായ രെജികുമാർ, സി.വി.മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജനകീയ മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments