ഇസ്ലാമാബാദ്: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇനി ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നു ഇമ്രാന്‍ഖാന്‍. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ആണാവയുധം കൈവശമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആശങ്കയുണ്ട്. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഒരുതരത്തിലുമുള്ള സന്ധി സംഭാഷണത്തിനില്ല. ജമ്മു കാശ്മീരിൽ 370 റദ്ദാക്കുന്നതിന് മുമ്പും ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ മോദി ആവശ്യം ആവര്‍ത്തിച്ച് നിരസിച്ചു. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ സമാധാനത്തിനായി ഞാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും നിര്‍ഭാഗ്യവശാല്‍ അവര്‍ പ്രീണനത്തിനായി ഉപയോഗിച്ചെന്നാണ് കരുതുന്നത്. ഇനി ഞങ്ങള്‍ക്ക് കൂടുതലൊന്നും ആലോചിക്കാനില്ല. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഹിന്ദുത്വ സര്‍ക്കാരിന്‍റെ നടപടിയില്‍ അപലപിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
Post Your Comments