Latest NewsInternational

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇടപെടുന്നതില്‍ സന്തോഷം; കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി ട്രംപ്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് വീണ്ടും വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്ക് പിന്നാലെയുണ്ടായ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ഇടപെടുന്നതില്‍ സന്തോഷമാണ് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്താന്‍ ശ്രമിക്കുമെന്നും ട്രംപ് പറയുകയുണ്ടായി.

Read also: കശ്മീര്‍ വിഷയം : പാകിസ്ഥാനെതിരെ ശക്തമായ താക്കീതുമായി ഇന്ത്യ : പാകിസ്ഥാനെ ഭയപ്പെടുത്തി കേന്ദ്രപ്രതിരോധ മന്ത്രിയുടെ വാക്കുകള്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button