തിരുവനന്തപുരം: വിവിധ ജോലികൾക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് എന്നുള്ള പത്ര പരസ്യങ്ങൾ നാം നിത്യേന കാണാറുണ്ട്. എന്നാൽ ഇന്നത്തെ ഒരു പ്രമുഖ പത്രത്തിൽ വന്ന പരസ്യമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പരസ്യം ഇതാണ് “മാവേലിയെ ആവശ്യമുണ്ട്”
ALSO READ: തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ തൊഴിലവസരം : ഉടൻ അപേക്ഷിക്കാം
അഞ്ചു ദിവസത്തേക്കാണ് മാവേലിയാകാൻ ആവശ്യക്കാരെ തേടി ഒരു സ്ഥാപനം പരസ്യം ചെയ്തിരിക്കുന്നത്. ഈ വർഷത്തെ മഹാബലിത്തമ്പുരാനാകാൻ അതിനവർ ചില നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. നല്ല വണ്ണവും, വയറും ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. ശമ്പളം വാഗ്ദാനം ചെയ്‌തിരിക്കുന്നത് 900 രൂപയും, ബാറ്റയുമാണ്.
ALSO READ: ശക്തമായ കാറ്റിൽ പറന്നുനടക്കുന്ന മെത്തകൾ; വീഡിയോ വൈറലാകുന്നു
പരസ്യത്തിന്റെ പൂർണ്ണ രുപം താഴെ
മാവേലിയെ ആവശ്യമുണ്ട്
മാവേലി ആയി നിൽക്കാൻ 5 ദിവസത്തേക്ക് നല്ല ഉയരവും, അതിനൊത്ത വണ്ണവും,വയറും ഉള്ളവരെ ആവശ്യമുണ്ട്. ശമ്പളം ദിവസം 900 രൂപ + ബാറ്റ
7025704999, 7025705999
Post Your Comments