ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയുടെ പേര് ഇന്ദൂര്‍ എന്നാക്കി മാറ്റണമെന്നാവശ്യവുമായി ബിജെപി. നിസാമാദില്‍ നിന്നുള്ള ബിജെപി എം.പി അരവിന്ദ് ധര്‍മപുരിയാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്. നിസാമിന്റെ ഭരണകാലത്തിന് മുൻപ് ഈ പ്രദേശം ഇന്ദൂര്‍ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും 400 വര്‍ഷത്തോളം നിസാമിന്റെ ഭരണത്തിന്‍കീഴില്‍ കഴിഞ്ഞ ഈ പ്രദേശത്തിന്റെ യഥാര്‍പേര് മാറ്റി മുസ്ലീം പേര് നല്‍കുകയായിരുന്നുവെന്നും ബിജെപി ജനറല്‍ സെക്രട്ടറി കൃഷ്ണ സാഗര്‍ റാവുവും വ്യക്തമാക്കുകയുണ്ടായി. ബിജെപിഅധികാരത്തിലെത്തിയാല്‍ ഉറപ്പായും നിസാമാബാദിനെ ഇന്ദൂര്‍ എന്നാക്കി മാറ്റുമെന്ന് കൃഷ്ണ സാഗര്‍ റാവു വ്യക്തമാക്കി. നിയമങ്ങള്‍ അനുസരിച്ച് പേരുമാറ്റിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments