ന്യൂ ഡൽഹി : ഇന്ത്യയിൽ ട്വിറ്ററിന്റെ പ്രവർത്തനം തകരാറിലായതായി റിപ്പോർട്ട്. 7.36 മുതല്‍ എട്ട് മണിവരെ ട്വിറ്റര്‍ ഡൗണായി എന്ന രീതിയില്‍ 1026 പേര് രംഗത്തെത്തിയതായി ഡൗണ്‍ ഡിക്റ്റക്റ്റര് എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമായും ഇന്ത്യയിലാണ് ട്വിറ്റര്‍ പ്രശ്നം നേരിടുന്നത്. ജപ്പാനിലും പ്രശ്നമുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെസൈറ്റ് വ്യക്തമാക്കുന്നു.ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നിന്നും പല സന്ദേശങ്ങളാണ് ഇത് സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്നത്.
Also read : ആ പ്രചാരണം തെറ്റ്; വ്യക്തത വരുത്തി എസ്ബിഐ
വെബ് സൈറ്റ്, ആന്‍ഡ്രോയ്ഡ് ആപ്പ് എന്നിവയിലാണ് കൂടുതല്‍ പ്രശ്നം നേരിട്ടത്. ട്വിറ്ററില്‍ ലോഗിന്‍ ചെയ്യാനോ, ലോഗ് ഔട്ട് ചെയ്യാനോ സാധിക്കുന്നില്ല. ഹോം പേജിലെ ട്വിറ്റര്‍ ഫീഡുകള്‍ റിഫ്രഷ് ആവുന്നില്ല. ചിലര്‍ക്ക് പഴയ ട്വീറ്റുകളാണ് ലഭിക്കുന്നത് എന്നും പരാതിയും ഉയരുന്നുണ്ട്. എന്താണ് പ്രശ്നകാരണമെന്നു വ്യക്തമല്ല.
Post Your Comments