Latest NewsKerala

മഠത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാ.സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്’ .. അത് ആരൊക്കെയാണെന്നും എത്ര പേരുണ്ടെന്നും ഞാന്‍ പുറത്തുവിടണോ ? ഫാദര്‍ നോബിളിന്റെ യാഥാര്‍ത്ഥമുഖം പുറംലോകത്ത് എത്തിച്ച് സിസ്റ്റര്‍ ലൂസി

കോട്ടയം: മഠത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാ.സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്’ .. അത് ആരൊക്കെയാണെന്നും എത്ര പേരുണ്ടെന്നും ഞാന്‍ പുറത്തുവിടണോ ? ഫാദര്‍ നോബിളിനെതിരെ പരിഹാസവുമായി സിസ്റ്റര്‍ ലൂസി കളപ്പുര . സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ അപവാദ പ്രചാരണം നടത്തിയ വൈദീകനെതിരെയാണ് സിസ്റ്റര്‍ ലൂസി രംഗത്തുവന്നത്. മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ കാണാനെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അപവാദ പ്രചരണത്തിന് ഉപയോഗിച്ചിരുന്നത്. മാനന്തവാടി രൂപതയുടെ പിആര്‍ ടീമില്‍ അംഗമായ വൈദികനായിരുന്ന ഫാദര്‍ നോബിളായിരുന്നു ഇതിന് പിന്നില്‍. വൈദികന്റെ ഫേക്ക് ഐഡിയില്‍നിന്നാണ് വീഡിയോ പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇതിനെതിരെ പോലീസില്‍ ലൂസി കളപ്പുര പരാതി നല്‍കുകയും ചെയ്തിരുന്നു.

ലൂസി കളപ്പുര എഫ്‌സിസി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് നോബളിനെതിരെ അവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

‘നിങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാന്‍ വിലയിരുത്തുന്നു.ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമഠങ്ങളിലെ ആവൃതിക്കുള്ളില്‍ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവര്‍ഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാര്‍ ചെയ്യേണ്ടത്. മഠത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാ..സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്’ എന്നും ഫേസ്ബുക്ക് വഴി ചോദിക്കുന്നു.

Read Also : ‘പല വിഗ്രഹങ്ങളും ഉടയും, പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും’; ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങി സിസ്റ്റര്‍ ലൂസി കളപ്പുര

കാരക്കാമല മഠത്തിലെ പിന്‍വാതില്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടിരൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാര്‍ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്. അവരുടെ ലിസ്റ്റ് വേണോ? വേണമെങ്കില്‍ പിന്‍വാതില്‍ സന്ദര്‍ശകരായ ,മഠത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദീകരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം. മഠത്തിന്റെ ആവൃതിക്കുള്ളില്‍ കയറിനിരങ്ങുന്ന പുരോഹിതരോട് നിങ്ങള്‍ക്ക് ലജ്ജയില്ലേ നിങ്ങളുടെ കുമാരന്‍ നോബിള്‍ സംസാരിക്കുപ്പോള്‍ എന്നും സിസ്റ്റര്‍ ചോദിക്കുന്നു.

Read Also : മഠത്തിനടുത്തുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാന്‍ ശ്രമം : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പൂട്ടിയിട്ടു

‘എന്തിനാണ് കാരക്കാമല മഠത്തിന്റെ പിന്‍വാതില്‍ പതിവായി പുരോഹിതര്‍ ഉപയോഗിക്കുന്നത്? ഉപയോഗിച്ചത്…? നോബിളേ പറയണം മറുപടി? 2018 ഒക്ടോബറില്‍ ബിഷപ്പ് ജോസ് പൊരുന്നേടത്തിന്, ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഞാന്‍ മെയില്‍ സന്ദേശത്തിലൂടെ കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകര്‍ക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മ0ത്തിലെ പിന്‍വാതിലിലൂടേയും മുന്‍വാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് എഴുതിയിരുന്നു. അതിനും കൂടിയുള്ള പകപോക്കലാണോ ഇത്’ എന്നും നോബിളിനോട് അവര്‍ ചോദിക്കുന്നു.

Read Also : സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ കര്‍ശന നിലപാട് എടുത്ത് സന്യാസി സഭ : ഇന്നു തന്നെ സഭ വിട്ടിറങ്ങണം

അതേസമയം ‘ഇന്‍ ദി നെയിം ഓഫ് ദി ലോഡ്, മൈ ഗോഡ്’ എന്നപേരില്‍ സിസ്റ്റര്‍ ലൂസി കളപ്പുര എഴുതുന്ന ആത്മകഥയില്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. മാനന്തവാടി, തലശേരി രൂപതകളിലെ വൈദികരുടെ നിഗൂഢ ജീവിതങ്ങളുടെ തെളിവുകള്‍ ആത്മകഥയിലുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button