ദോഹ: കനത്ത ചൂടില്‍ ഖത്തര്‍ പൊള്ളുകയാണ്. ചൂട് കുറയ്ക്കാന്‍ റോഡിന്റെ നിറം വരെ മാറ്റി പരീക്ഷിച്ചിരിക്കുകയാണ് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്. ദോഹ സൂഖ് വാഖിഫിന് മുന്നിലെ അബ്ദുള്ള ബിന്‍ ജാസിം സ്ട്രീറ്റിലുള്ള ഇരുന്നൂറ് മീറ്റര്‍ നിരത്തിനാണ് നീല നിറം നല്‍കിയത്. നീല നിറം താപനില 15 ഡിഗ്രി വരെ കുറയ്ക്കുമെന്ന പഠനത്തിന്റെ വെളിച്ചത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോഡിന്റെ നിറം മാറ്റിയത്.
Read Also : കൊടും ചൂട് : ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഖത്തര്‍
ഒറ്റനോട്ടത്തില്‍ ഇരുന്നൂറ് മീറ്റര്‍ നീളത്തിലൊരു നീലപ്പരവതാനിവിരിച്ചത് പോലെ തോന്നും. കറുപ്പിന് പകരം നീലയാണ് നിറമെങ്കില്‍ റോഡിലെയും സമീപത്തെയും താപനില 20 മുതല്‍15 ഡിഗ്രിവരെയായി കുറയുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Also : ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്
താപനില നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനം റോഡരികില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. കത്തറായിലെ സൈക്കിള്‍ ട്രാക്കിനും പരീക്ഷണാടിസ്ഥാനത്തില്‍ നീല പെയിന്റടിച്ചിട്ടുണ്ട്.
Post Your Comments