KeralaLatest News

ഞാന്‍ കണക്കു പറയുന്നതല്ല.. 10 മാസം ഞാന്‍ ചുമന്നു പിന്നെ 12 മാസം എന്റെ ഇടുപ്പില്‍ എന്നിട്ടും അവന്‍.. ആ അമ്മ ആത്മഗതത്തോടെ സ്‌നേഹത്തോടെ പറഞ്ഞു നിര്‍ത്തുന്ന വീഡിയോ വൈറല്‍ ആകുന്നു

ഒരു കൊച്ചുകുഞ്ഞ് വീട്ടിലുണ്ടെങ്കില്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം ആ കുഞ്ഞ് തന്നെയായിരിയ്ക്കും. അവന്‍ അല്ലെങ്കില്‍ അവള്‍ ചിരിക്കുന്നതും കണ്ണുകളടയ്ക്കുന്നതും കളിയ്ക്കുന്നതും അങ്ങനെ എല്ലാം എല്ലാവരും ശ്രദ്ധിയ്ക്കും. വീട്ടിലെ നാട്ടിലെ എല്ലാവരുടേയും ആകര്‍ഷണം ആ കുഞ്ഞായിരിയ്ക്കും. ആ കുഞ്ഞ് സംസാരിയ്ക്കാന്‍ തുടങ്ങുന്നതാണ് അതിലേറെ രസം

Read Also : ഒമര്‍ ലുലു നല്‍കിയ വേഷം നിരസിച്ച് ടിക് ടോക് താരം; കാരണം ഇതാണ്

കൊച്ചു കുട്ടികള്‍ പൊതുവെ സംസാരിക്കാന്‍ തുടങ്ങുന്നത് തന്നെ ‘അമ്മ’ എന്ന വാക്ക് പറഞ്ഞുകൊണ്ടാകും. അമ്മ എന്നാകും കുഞ്ഞാവയെ എല്ലാവരും ആദ്യം പറയാനും പഠിപ്പിക്കുക.. ഇവിടെ ഒരു വാവ ആ വിളിക്കായി കാത്തിരുന്ന അമ്മയെ പറ്റിച്ചുകൊണ്ട് ‘അച്ഛ’ എന്ന് പറയുകയാണ്.

Read Also : ഈ ദുരന്ത കാഴ്ച മറന്നാല്‍ ഉടന്‍ പഴയ അഹങ്കാരിയാവാതെ പറ്റില്ലല്ലോ- സജീവ് പാഴൂരിന്റെ വാക്കുകളിലേക്ക്

കൊച്ചുകുഞ്ഞുങ്ങളുടെ കാര്യത്തില്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കള്‍ക്കിടയില്‍ അല്‍പ്പം കുശുമ്പ് വളരാറുണ്ട്. കുഞ്ഞുങ്ങള്‍ടെ സ്‌നേഹത്തിലും ചിരിയിലും എന്ന പോലെ അവരുടെ ആദ്യ വിളിയിലുമുണ്ട് പല കാര്യങ്ങള്‍. ചില കുഞ്ഞുങ്ങള്‍ അമ്മ എന്നാവും ആദ്യം വിളിച്ച് തുടങ്ങുക. അത് സ്വാഭാവികമായ കാര്യം തന്നെ. എന്നാല്‍ ചില കുഞ്ഞുങ്ങളുടെ ആദ്യ വിളി അച്ഛന്‍ എന്നാവും. ഇതൊക്കെ പലപ്പോഴും അച്ഛനമ്മമാരുടെ ഇടയിലെ രസകരമായ മത്സരമായും മാറാറുണ്ട്.

അത്തരമൊരു വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അമ്മയുടെ പരിഭവം മൊത്തം ആ പോസ്റ്റില്‍ വ്യക്തമാണ്. പത്ത് മാസം എന്റെ ഗര്‍ഭപാത്രത്തില്‍, 12 മാസം എന്റെ ഇടുപ്പില്‍, എന്നിട്ടും അവന്‍ ആദ്യം പറഞ്ഞ വാക്ക് എന്ന് പറഞ്ഞ് അമ്മ സ്‌നേഹത്തോടെ പങ്ക് വെച്ച വിഡിയോ കാണാം..

ഞാന്‍ കണക്കു പറയുന്നതല്ല.. 10 മാസം ഞാന്‍ ചുമന്നു പിന്നെ 12 മാസം എന്റെ ഇടുപ്പില്‍ എന്നിട്ടും അവന്‍.. ആ അമ്മ ആത്മഗതത്തോടെ സ്‌നേഹത്തോടെ പറഞ്ഞു നിര്‍ത്തുന്ന വീഡിയോ വൈറല്‍ ആകുന്നു

https://www.facebook.com/varietymedia.in/videos/1636172593180927/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button