KeralaLatest News

ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളില്‍ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഇടുക്കി, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

READ ALSO: തെരഞ്ഞെടുപ്പ് അടുത്തിട്ടും സംസ്ഥാനങ്ങളിലെ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം

വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 23-ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. 22 വരെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

READ ALSO:  കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനു ശേഷമുള്ള സൈനികരും ഭീകരരും തമ്മിലുള്ള ആദ്യഏറ്റുമുട്ടല്‍ ബാരാമുള്ളയില്‍

ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

READ ALSO: അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മിക്കാന്‍ സ്വര്‍ണ്ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ രാജവംശത്തിന്റെ പിൻഗാമി

shortlink

Related Articles

Post Your Comments

Related Articles


Back to top button