ആലുവ: മേലുദ്യോഗസ്ഥനെതിരെ മാനസിക പീഡനമാരോപിച്ച് എഎസ്ഐ ആത്മഹത്യ ചെയ്തു. ആലുവ തടയിട്ടപ്പറമ്പ് സ്റ്റേഷനിലെ എഎസ്ഐയായ കുട്ടമശേരി സ്വദേശി ബാബുവിനെയാണ് ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എസ്.ഐയുടെ മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യയെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. മരണത്തിന് കാരണം എസ്.ഐ ആണെന്ന് പറഞ്ഞ് ബാബു അയച്ചിരുന്ന വാട്സ്ആപ് സന്ദേശം സുഹൃത്തുക്കള്‍ പുറത്ത് വിട്ടിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്തും ആരോപിച്ചിരുന്നു. എസ്.ഐയുടെ ഭാഗത്ത് നിന്നും കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായി എ.എസ്. ഐ പറഞ്ഞിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇന്നലെ രാത്രിയില്‍ പോലിസ് വാട്സആപ്പ് ഗ്രൂപ്പില്‍ താന്‍ എസ്.ഐ രാജേഷ് കാരണം ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ബാബു വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു.
ആലുവയില്‍ മണ്ഡലത്തിലെ തന്നെ രണ്ട് എ.എസ്.ഐമാരാണ് അടുത്ത ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം, എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ പൗലോസ് ജോണ്‍ ജീവനൊടുക്കിയിരുന്നു. പോലീസ് സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്സിനുള്ളിലായിരുന്നു പൗലോസ് ജോണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments