മീററ്റ്: ദിവസവും ഭാര്യ കഴിക്കാന്‍ നല്‍കുന്നത് ലഡ്ഡു മാത്രമാണന്നും അതിനാല്‍ വിവാഹബന്ധം വേര്‍പെടുത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഒരു യുവാവ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വിചിത്രമായ സംഭവം. പരാതിയുമായി യുവാവ് കുടുംബകോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
‘രാവിലെയും വൈകുന്നേരവും നാല് ലഡ്ഡു വീതമാണ് ഭാര്യ കഴിക്കാനായി തരുന്നത്. മറ്റൊന്നും കഴിക്കാന്‍ സമ്മതിക്കുന്നുമില്ല. ഏതോ വ്യാജ മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണിങ്ങനെ ചെയ്യുന്നത്’. യുവാവ് കുടുംബ കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ പ്രവൃത്തിയില്‍ സഹികെട്ടാണ് താന്‍ വിവാഹമോചനം ആവശ്യപ്പെട്ടതെന്നും യുവാവ് കുടംബകോടതിയില്‍ വ്യക്തമാക്കി.
പത്തുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇരുവര്‍ക്കും മൂന്നു കുട്ടികളുണ്ട്. ഭര്‍ത്താവിന് കൂടുതല്‍ ആരോഗ്യം ലഭിക്കുന്നതിനാണ് ലഡ്ഡു നല്‍കുന്നതെന്നാണ് യുവതിയുടെ പ്രതികരണമെന്നും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നില്ലെന്നും കോടതി നിയോഗിച്ച കൗണ്‍സിലര്‍ പറയുന്നു.
ALSO READ: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് മാറും : സുപ്രധാന നടപടിയുമായി ബിസിസിഐ
Post Your Comments