മലപ്പുറം : വൻ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ഇന്ന് രണ്ടു മൃതദേഹങ്ങളും, ഒരു മൃതദേഹത്തിന്‍റെ ഭാഗവും കണ്ടെടുത്തു. ഉച്ചയോടെ കണ്ടെത്തിയ മൃതദേഹം പുരുഷന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം. അതാരാണെന്ന് തിരിച്ചറിയാനായിട്ടില്ല.വൈകിട്ടോടെ കണ്ടെടുത്ത മൃതദേഹവും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
Also read : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഉരുൾപൊട്ടലിൽ ഒലിച്ചുപോയ വീടുകൾ നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തു തന്നെയാണ് മൃതദേഹവും മറ്റൊരു മൃതദേഹത്തിന്റെ ഭാഗവും ലഭിച്ചത്. നേരത്തെ തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ തന്നെ കുറച്ചു കൂടി ആഴത്തിൽ കുഴിച്ച് മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നത്തെ തെരച്ചിൽ അവസാനിച്ചു, നാളെ വീണ്ടും പുനരാരംഭിക്കും.
Also read : ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യമായി ഗോള്‍ഡ് ചലഞ്ചുമായി പി.കെ.ശ്രീമതി ടീച്ചര്‍
ഇതുവരെ സ്ഥലത്ത് നിന്ന് ആകെ 48 മൃതദേഹങ്ങളാണ് ലഭിച്ചത്. ഇനി 11 പേരുടെ മൃതദേഹമാണ് കണ്ടത്തേണ്ടത്. അതേസമയം, കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചിൽ തുടരുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ അറിയിച്ചു.
Post Your Comments