ന്യൂഡല്‍ഹി: അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന പാകിസ്ഥാന്റെ പരസ്യത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ലെന്ന് ശശി തരൂർ പറയുകയുണ്ടായി. പരസ്യം തെറ്റാണെന്ന് പറയാനാകില്ലെന്ന് തരൂര്‍ പറഞ്ഞു. പരസ്പരമുള്ള കളിയാക്കലുകള്‍ നടന്നിട്ടുണ്ട്. അതിനെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ കാണണം. ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ശശി തരൂര്‍ പറഞ്ഞു.
ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയാണ് ഇന്ത്യ- പാക് മത്സരത്തിന് മുൻപ് വിവാദമായ പരസ്യം ഇറക്കിയത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാന്റെ വിഡിയോ രാജ്യാന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ചോദ്യം ചെയ്യുന്ന പാക് സൈനികര്‍ക്കൊപ്പം അഭിനന്ദന്‍ ചായ കുടിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു. ഇത് തന്നെയാണ് പരസ്യത്തിലും അനുകരിച്ചിരിക്കുന്നത്.
Post Your Comments