Latest NewsIndia

ആധുനിക ഇന്ത്യയെ കെട്ടിപ്പടുന്നതിൽ രാജീവ് ഗാന്ധി വഹിച്ച പങ്കിനെക്കുറിച്ച് ഡോ. മന്‍മോഹന്‍സിംഗ്‌

ന്യൂഡല്‍ഹി•ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മദിന അനുസ്മരണത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി യൂത്ത് ഫെഡറേഷൻ ഏർപ്പെടുത്തിയ രാജീവ്ജി ജന്മ പഞ്ച സപ്തതി സമോരഹ് പരിപാടി ഡൽഹി മാലംഗ ഭവനിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉദ്ഘാടനം ചെയ്തു. ആധുനിക ഇന്ത്യയെ കെട്ടിപ്പടുന്നതിൽ രാജീവ് ഗാന്ധി വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് ഡോ. മൻമോഹൻ സിംഗ് അനുസ്മരിച്ചു. ജനാധിപത്യ ഭരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തിയ പഞ്ചായത്ത് – നഗരപാലികാ നിയമങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും രാജീവ് ഗാന്ധിയാണ് എന്നും യുവ ജനങ്ങൾക്കായി പുതിയൊരിന്ത്യയെ അദ്ദേഹം വിഭാവനം ചെയ്തിരുന്നുവെന്നും ഡോ. മൻമോഹൻസിംഗ് കൂട്ടിച്ചേർത്തു.

‌മുൻ കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ് അദ്ധ്യക്ഷത വഹിച്ചു. രാജ്യസ്ഥാനിൽ നിന്നു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഡോ. മൻമോഹൻ സിംഗിനെ കെ.വി.തോമസ് അഭിനന്ദിച്ചു. രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാടുകളെ പിന്തുടർന്നാണ് ഡോ. മൻമോഹൻ സിംഗും ജനക്ഷേമകരമായ അധികാര വിനിയോഗം നടത്തിയത് എന്നതിന്റെ പ്രത്യക്ഷോദാഹരണങ്ങളിൽ ചിലതാണ് വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, മഹാത്മാഗാന്ധി തൊഴിൽ ദാന പദ്ധതി എന്നിവ എന്ന് കെ.വി, തോമസ് പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ കരുത്തും ശക്തിയും പ്രഹരശേഷിയും വർദ്ധിപ്പിക്കുന്നതിനായി ആധുനിക യുദ്ധവിമാനങ്ങളും ന്യൂക്ലിയർ സബ് മറൈനുകളും ലഭ്യമാക്കിയതും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് എന്ന കാര്യവും കെ.വി.തോമസ് സൂചിപ്പിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ രാജീവ് ഗാന്ധി സ്മാരക സ്റ്റാമ്പ് കേരള സംസ്ഥാന പ്രതിപക്ഷ നേതാവ് പ്രകാശനം ചെയതു. മലയാള മനോരമ നല്ല പാഠം പദ്ധതി , മാതൃഭൂമിയുടെ സീഡ് , സൗദിക് അലി തങ്ങളുടെ മേഴ്സി ഹോം പദ്ധതി, ഡോ. പുനലൂർ സോമരാജിന്റെ അനാഥ സംരക്ഷണ പദ്ധതി, മുൻ പത്രപ്രവർത്തകനായിരുന്ന റ്റി.എൻ. ഗോപിനാഥിന്റെ കണ്ണാടി, എന്നിവയ്ക്കും മികച്ച സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിൽ, പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്ക് ഡോ.സുരേഷ് കുമാർ , നല്ല ബിസിനസ് സംരഭകരായ അലോഷ്യസ് വർഗ്ഗീസ്, എന്നിവർക്കുമുള്ള പുരസ്ക്കാരങ്ങൾ ഡോ. മൻമോഹൻ സിംഗ് സമ്മാനിച്ചു. കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറ് കണക്കിനു പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button