ക്വാലാലംപൂര്‍: വര്‍ഗീയ പരമാര്‍ശം വിവാദമായ സാഹചര്യത്തില്‍ വിവാദ പ്രഭാഷകന്‍ സാക്കീര്‍ നായിക്കിനെ മലേഷ്യന്‍ പോലീസ് ചോദ്യം ചെയ്തു. ഇന്ത്യയിലെ മുസ്്ലിംകളെ അപേക്ഷിച്ച് നൂറു മടങ്ങ് അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുണ്ടെന്ന സാക്കീര്‍ നായിക്കിന്റെ പ്രസ്താവനയാണു വിവാദമായത്. സാക്കീറിനെ പുറത്താക്കണമെന്നു വിവിധ മന്ത്രിമാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണു സര്‍ക്കാര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മുസ്്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ വിഭാഗീയത വളര്‍ത്താന്‍ സാക്കീര്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ മൂന്നു വര്‍ഷമായി മലേഷ്യയില്‍ താമസിക്കുന്ന സാക്കീറിനെതിരെ ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷം പരത്തുന്ന പ്രഭാഷണം നടത്തി തുടങ്ങിയ കേസുകളാണുള്ളത്. സാക്കിര്‍ നായ്കിന് മലേഷ്യയിലെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. സാമൂഹികസമത്വവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറുപതു ശതമാനത്തോളം മുസ്ലീങ്ങള്‍
ഉള്ള മലേഷ്യയില്‍ ബാക്കി ഇന്ത്യക്കാരും ചൈനയില്‍നിന്നുള്ളവരുമാണ്.
ALSO READ: 354 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകൻ അറസ്റ്റിൽ
നായിക്കിനെ പരസ്യപ്രസംഗങ്ങളില്‍ നിന്ന് വിലക്കുന്നതിനായി തിങ്കളാഴ്ച സര്‍ക്കാര്‍ അറിയിച്ചിരുന്നു. വംശീയ പരാമര്‍ശത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ഇസ്ലാമിക പ്രസംഗകനെ മലേഷ്യന്‍ അധികൃതര്‍ വിളിക്കുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ സാക്കിര്‍ നായ്ക് ഓഗസ്റ്റ് 16നാണ് വിവാദ പ്രസ്താവന നടത്തിയത്.
ഇന്ത്യയില്‍ വിവിധ കേസുകള്‍ നേരിടുന്ന സാക്കീറിനെ സുരക്ഷാ കാരണങ്ങള്‍ മൂലം ഇന്ത്യയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. മറ്റേത് രാജ്യത്തേക്കും സാക്കീറിനെ അയയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സാക്കീര്‍ നായിക്കിന്റെ ഇസ്്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടന 2016-ല്‍ ഇന്ത്യ നിരോധിച്ചിരുന്നു. മതവിദ്വേഷം പടത്താന്‍ സഹായം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി.
ALSO READ: ചൈന പ്രതിസന്ധിയില്‍ : അമേരിക്കയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ചൈനയുടെ സമ്പദ് വ്യവസ്ഥയില്‍ ഇടിവ്
നായിക്കിന്റെ അഭിപ്രായത്തോട് പ്രതികരിച്ച പ്രധാനമന്ത്രി മഹാതിര്‍, സാക്കിര്‍ നായ്ക് വംശീയ വികാരങ്ങള്‍ ഇളക്കിവിടുകയാണെന്നും ഇത് സംബന്ധിച്ച് പോലീസ് വ്യക്തമായും അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം താമസക്കാരനെന്ന നിലയില്‍ നായിക്കിനെ രാഷ്ട്രീയത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിട്ടില്ലെന്നും മഹാതിര്‍ കൂട്ടിച്ചേര്‍ത്തു. .
Post Your Comments