മുംബൈ: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മേധാവിയായിരിക്കെ പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മയക്കുമരുന്ന് മാഫിയയ്ക്ക് മറിച്ചു കേസില്‍ മലയാളി ഐ പി എസ് ഉദ്യോഗസ്ഥന് 15 വര്‍ഷം തടവ്. ഇതേ കേസില്‍ സജിമോഹന്റെ കൂട്ടാളിയായിരുന്ന ഹരിയാന പോലീസ് കോണ്‍സ്റ്റബിളിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു.
നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുന്‍ സോണല്‍ ഡയറക്ടറും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടറുമായി പ്രവര്‍ത്തിച്ച ആളാണ് പത്തനാപുരം സ്വദേശി സജി മോഹന്‍. കേരളത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുമുന്‍പ് 2009 ലാണ് മുംബൈയില്‍ വച്ച് സജി മോഹനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 44 കിലോ ഹെറോയിന്‍ സജിമോഹന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് സജി മോഹന്റെ മുബൈയിലെ ഫ്‌ലാറ്റില്‍ നടത്തിയ തിരച്ചിലില്‍ 50 കോടി രൂപയിലധികം വിലവരുന്ന ലഹരിമരുന്ന് കണ്ടെത്തിയിരുന്നു. ഈ തെളിവുകളാണ് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ലഹരി കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
ALSO READ : ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ഏറെ സുപ്രധാന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ചണ്ഡിഗഡില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ മേഖലാ ഡയറക്ടറായിരിക്കെ പിടിച്ചെടുത്ത ലഹരിവസ്തുക്കളില്‍ 50 ശതമാനത്തോളം സജി മോഹന്‍ ലഹരിസംഘങ്ങള്‍ക്കു മറിച്ചുവിറ്റതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുംബൈയിലെ അന്ധേരി ഓഷിവാര ക്ലാസിക് ക്ലബില്‍ ഹെറോയിന്‍ വില്‍പനയ്ക്കു ശ്രമിക്കവേ ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റു ചെയ്യ്തത്. സജി ജമ്മു-കശ്മീര്‍ കേഡറിലെ 1995 ബാച്ച് ഉദ്യോഗസ്ഥനാണ്. സമാനമായ മറ്റൊരു കേസില്‍ 2013ല്‍ ഛണ്ഡിഗഡ് കോടതി 13വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. നിലവില്‍ ഛണ്ഡിഗഡ് ജയിലില്‍ കഴിയുകയാണ് സജി.
Post Your Comments