ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബാലാകോട്ടില്‍ വ്യോമസേന ആക്രമണം നടത്തിയതിന് പിന്നാലെ കരയുദ്ധത്തിനും ഇന്ത്യ സജ്ജരായിരുന്നെന്ന് വെളിപ്പെടുത്തല്‍. കരസേനാ മേധവി ജനറല്‍ ബിപിന്‍ റാവത്ത് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നതായും പാകിസ്ഥാന് കരയുദ്ധത്തിന് ശ്രമിച്ചാല്‍ അവരുടെ മണ്ണില്‍ക്കടന്നും യുദ്ധം ചെയ്യാന്‍ സന്നദ്ധമാണെന്നാണ് അദ്ദേഹം അറിയിച്ചിരുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഎയുടെ റിപ്പോര്‍ട്ട്.
പാകിസ്ഥാന് ആസ്ഥാനമാക്കിയുള്ള ഭീകരന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 ജവാന്മാരുടെ ജീവന് പൊലിഞ്ഞിരുന്നു. ഇതിന് പകരം വീട്ടേണ്ടതെങ്ങനെയെന്ന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴായിരുന്നു ജനറല്‍ റാവത്തിന്റെ പ്രഖ്യാപനം. വിരമിച്ച കരസേനാ ഉദ്യോഗസ്ഥരുമായി റാവത്ത് തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 14നാണ് ജയ്ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഫെബ്രുവരി 26ന് ഇന്ത്യ ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയിരുന്നു.
Post Your Comments