KeralaLatest News

ദുരിതാശ്വാസത്തുക സംബന്ധിച്ച് ട്രഷറി രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും വ്യത്യസ്തം : 300 കോടിയുടെ കുറവ് : തെളിവുകള്‍ നിരത്തി ബിജെപി

കൊച്ചി: ദുരിതാശ്വാസത്തുക സംബന്ധിച്ച് ട്രഷറി രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും വ്യത്യസ്തം, 300 കോടിയുടെ കുറവ് .. തെളിവുകള്‍ നിരത്തി ബിജെപി. സാലറി ചാലഞ്ച് ദുരിതാശ്വാസത്തുക സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ട്രഷറി രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും വ്യത്യസ്തമാണെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറയുന്നു. . 300 കോടിയോളം രുപയുടെ കുറവാണ് വെബ്സൈറ്റില്‍ കാണുന്നത്. ഈ തുക എവിടെപ്പോയെന്നും അദ്ദേഹം ചോദിയ്ക്കുന്നു.

Read Also : കെഎസ്ഇബി സാലറി ചാലഞ്ച് വഴി പിരിച്ചെടുത്തത് 136 കോടി : എന്നാല്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത് വളരെ കുറഞ്ഞ തുക : സര്‍ക്കാറിനെ വെട്ടിലാക്കി വിവാദവെളിപ്പെടുത്തല്‍ പുറത്തുവന്നു

ദുരിതാശ്വാസനിധിയില്‍ ലഭിച്ച തുക 14 ബാങ്കുകളില്‍ നിക്ഷേപിച്ചുവെന്നു ധനമന്ത്രി പറയുന്നു. പ്രളയബാധിതര്‍ക്കു തുക ബാങ്കുകളില്‍ നിക്ഷേപിച്ചത് എന്തിനാണെന്ന് മന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതാശ്വാസനിധിയിയുടെ പേരില്‍ വലിയ തട്ടിപ്പു നടക്കുന്നുണ്ടെന്നും പ്രളയത്തില്‍പ്പെട്ട പലര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞിട്ടും പതിനായിരം അടിയന്തരസഹായം പോലും കൊടുത്തിട്ടില്ലെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button