Latest NewsIndia

ഭീകരപ്രവര്‍ത്തനങ്ങളെ തടയാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി : ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ : ഇനിയെല്ലാം ആധാര്‍ വഴി

ന്യൂഡല്‍ഹി : ഫേസ്ബുക്കിനും വാട്സ്ആപ്പിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം . സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിയ്ക്കാനാണ് തീരുമാനം. വിഷയത്തില്‍ വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ട്രാന്‍സ്ഫര്‍ ഹര്‍ജി കോടതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഈ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലാണ്.

Read Also : ഉപഭോക്താക്കളെകൂട്ടാന്‍ പരിധിവിട്ട് സമൂഹമാധ്യമങ്ങള്‍; പിടിവീഴുമെന്ന് മുന്നറിയിപ്പുമായി അമേരിക്ക

ഈ ഹര്‍ജികള്‍ സുപ്രീംകോടതി കേള്‍ക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കും വാട്സ്ആപ്പും നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവാദ നിലപാട്. ഭീകരതയും വ്യാജപ്രചാരണങ്ങളും തടയാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് സംവിധാനമില്ല. അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാട് വ്യക്തമാക്കി അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button