ബംഗളൂരു: കര്‍ണാടകത്തില്‍ യദ്യൂരപ്പാ സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംഎല്‍എ മധു സ്വാമി. ചൊവ്വാഴ്ച രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് ചിരിപടർത്തിയ സംഭവം. ‘മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു’ എന്നതിനു പകരം ‘മുഖ്യമന്ത്രിയായി’ ആണ് മധു സ്വാമി പ്രതിജ്ഞാവാചകം ചൊല്ലിയത്. നാവു പിഴച്ച മധു സ്വാമിയെ എല്ലാവരും അമ്പരന്നെങ്കിലും മുഖ്യമന്ത്രി യെദ്യൂരപ്പ ചിരിയോടെ ആലിംഗനം ചെയ്തു. ചൊവ്വാഴ്ച രാവിലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവം.
ജൂലായ് 26-നാണ് ബിഎസ് യദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഇതിനു ശേഷം 25 ദിവസത്തിനുശേഷമാണ് ചൊവ്വാഴ്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്.മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍ അശോക, കെഎസ് ഈശ്വരപ്പ, സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന്‍ എച്ച് നാഗേഷ്, മുന്‍ മന്ത്രി ബി ശ്രീരാമലു തുടങ്ങിയവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഇടംനേടി. 16 മന്ത്രിമാര്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടിട്ടുണ്ട്.
അര്‍ധരാത്രിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരെ തീരുമാനിച്ചത്. ശശികല മാത്രമാണ് മന്ത്രിസഭയിലെ ഏക വനിത. അതേസമയം സംസ്ഥാനത്തെ പ്രമുഖ വിഭാഗമായ ലിംഗായത്തുകള്‍ക്ക് വമ്പന്‍ പ്രാമുഖ്യമാണ് മന്ത്രിസഭയില്‍ ലഭിച്ചത്. മുഖ്യമന്ത്രിയടക്കം എട്ടുപേര്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ബിജെപിയുടെ വിജയം സാധ്യമാക്കിയത് ലിംഗായത്തുകളാണ്.വൊക്കലിഗ വിഭാഗത്തില്‍ നിന്ന് മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments