Latest NewsLifestyle

വായ്‌നാറ്റം അലട്ടുന്നുണ്ടോ? എങ്കില്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കാം

വായ്നാറ്റം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഒരാളുടെ ആത്മവിശ്വാസം പോലും തകര്‍ക്കാന്‍ വായ്‌നാറ്റം കാരണമാകും. നന്നായി ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്നാറ്റം വിട്ടുമാറുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. വായ്‌നാറ്റത്തിന് കാരണങ്ങള്‍ പലതാണ്. ദഹനപ്രശ്‌നങ്ങള്‍, വായ കൃത്യമായി വൃത്തിയാക്കാത്തത്, ചില അസുഖങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണമാകാം.

ദഹനപ്രശ്‌നങ്ങള്‍: ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വായ്നാറ്റം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ആഹാരം കഴിച്ചു കഴിഞ്ഞ് തികട്ടി വരുന്ന ബുദ്ധിമുട്ട് ഉള്ളവരുണ്ട്. Gastroesophageal reflux disease (GERD) എന്നാണ് ഇതിനു പറയുന്നത്. ഇവരില്‍ ദുര്‍ഗന്ധമുള്ള വായ്നാറ്റം ഉണ്ടാകാം.

വായയുടെ ശുചിത്വം: ഭക്ഷണശീലം മാത്രമല്ല വായ്നാറ്റത്തിന് കാരണം. ശുചിത്വത്തിനും ഏറെ പ്രാധാന്യമുണ്ട്. വൃത്തിയാക്കുന്നതിലെ അപാകത, വായ ഡ്രൈ ആകുക, വായ, മൂക്ക്, തൊണ്ട എന്നിവിടങ്ങിലെ അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, പുകവലി, മുറുക്ക് എന്നിവ വായ്‌നാറ്റത്തിന്റെ കാരണങ്ങളാണ്.

സൈനസ് രോഗം: സൈനസ് അണുബാധ ഉള്ളവരില്‍ വായ്നാറ്റം സാധാരണമാണ്. ഇത് അവരുടെ തെറ്റല്ല, മറിച്ച് രോഗത്തിന്റെ പ്രശ്‌നമാണ്. സൈനസ് അണുബാധയാണ് ഇവിടെ വില്ലനാകുന്നത്.

രാത്രിയില്‍ പല്ല് തേച്ചില്ലെങ്കില്‍: രാത്രിയില്‍ ചിലര്‍ പല്ല് തേയ്ക്കാന്‍ മടി കാണിക്കാറുണ്ട്. രാത്രിയില്‍ പല്ല് തേച്ചില്ലെങ്കില്‍ മോണരോഗങ്ങള്‍ വരാം. വായയില്‍ അണുക്കള്‍ പറ്റിപിടിച്ചിരുന്നാല്‍ പല്ല് പെട്ടെന്ന് പൊട്ടാനും അണുക്കള്‍ ഉണ്ടാകാനും സാധ്യത ഏറെയാണ്. രാത്രിയില്‍ പല്ല് തേയ്ക്കാതിരിക്കുന്നത് വായ്നാറ്റത്തിന് കാരണമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വായ്നാറ്റമുള്ളവര്‍ എപ്പോഴും വായ ഉണങ്ങിപ്പോകാതെ സൂക്ഷിക്കണം. ഇതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇതിനായി ഇടയ്ക്കിടെ വെള്ളം കുടിക്കാം. ഒപ്പം മദ്യപാനം, പുകയില ഉപയോഗം എന്നീ ശീലങ്ങള്‍ ഉപേക്ഷിക്കണം. ഗ്രാമ്പു, ഏലക്ക എന്നിവ ഇടയ്ക്ക് ചവയ്ക്കുന്നതും ഇത്തരം സുഗന്ധ വ്യഞ്ജനങ്ങള്‍ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും വായ്‌നാറ്റം കുറയ്ക്കാന്‍ സഹായിക്കും.

ALSO READ: ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യമായി ഗോള്‍ഡ് ചലഞ്ചുമായി പി.കെ.ശ്രീമതി ടീച്ചര്‍

ച്യൂയിംങ്ഗം ചവയ്ക്കുന്നതും എന്തെങ്കിലും മധുരം ഇടയ്ക്ക് കഴിക്കുന്നതുമെല്ലാം വായ്നാറ്റം അകറ്റാന്‍ സഹായിക്കും. ച്യൂയിംങ്ഗം ആണെങ്കില്‍ ‘ഷുഗര്‍ ഫ്രീ’ ആയത് തെരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. ഇത് വായ്ക്കകത്ത് എപ്പോഴും ഉമിനീരിന്റെ സാന്നിധ്യം ഉറപ്പുവരുത്തും. അതിലൂടെ വായ്നാറ്റം അകറ്റിനിര്‍ത്താനാകും.

ഉള്ളി, വെളുത്തുള്ളി, മസാലയടങ്ങിയ ഭക്ഷണം എന്നിവയും വായ്നാറ്റമുണ്ടാക്കിയേക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്. വായ്നാറ്റമുള്ളവര്‍ രാവിലെ ബ്രഷ് ചെയ്യുമ്പോള്‍ പല്ല് വൃത്തിയാക്കുന്നതോടൊപ്പം തന്നെ നാക്കും ബ്രഷ് ചെയ്ത് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഏതെങ്കിലും പഴവര്‍ഗങ്ങള്‍ രാവിലെ ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആപ്പിളാണ് വായ്നാറ്റം അകറ്റാന്‍ ഏറ്റവുമധികം സഹായിക്കുന്ന പഴം.

ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും വായ്‌നാറ്റത്തെ അകറ്റി നിര്‍ത്താനുള്ള കഴിവുണ്ട്. തൈര്, തുളസി, ചെറി എന്നിവയൊക്കെ അവയില്‍ ചിലത് മാത്രമാണ്.

തൈര്

curd
curd

തൈര് ധാരാളം ഭക്ഷണത്തില്‍ ശീലമാക്കുക. ഇത് പെട്ടെന്ന് തന്നെ വായ് നാറ്റം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള നല്ല ബാക്ടീരിയ വായ് നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ തുരത്തുന്നു. മാത്രമല്ല പല്ലിന് ആരോഗ്യവും നല്‍കുന്നു.

തുളസി

തുളസി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കവിള്‍ കൊള്ളുന്നതും നല്ലതാണ്. ഇത് ദിവസവും ശീലമാക്കിയാല്‍ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

ചെറി

 

cherry
cherry

ചെറി നമ്മുടെ നാട്ടിലും ലഭിക്കുന്ന ഒരു ഫലമാണ്. ഇതിന് വായ്നാറ്റത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ചെറി കഴിക്കുന്നത് വായ് നാറ്റത്തെ ഇല്ലാതാക്കി നല്ല വായുവിനെ പുറന്തള്ളുന്നു

ALSO READ: ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യമായി ഗോള്‍ഡ് ചലഞ്ചുമായി പി.കെ.ശ്രീമതി ടീച്ചര്‍

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ബാക്ടീരിയക്കെതിരെ പൊരുതുന്നു. ഇതിലൂടെ വായ് നാറ്റം ഇല്ലാതാവുന്നു.

സിട്രസ് ഫ്രൂട്സ്

സിട്രസ് ഫ്രൂട്സ് വായ് നാറ്റം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ വായിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു

ഏലക്ക

ഏലക്ക കൊണ്ടും നമുക്ക് വായ് നാറ്റമെന്ന പ്രശ്നത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏലക്ക തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നത് വായ് നാറ്റത്തെ ഇല്ലാതാക്കുന്നു.

ആപ്പിള്‍

apple
apple

ആപ്പിള്‍ കഴിക്കുമ്പോള്‍ ഉമിനീരിന്റെ ഉത്പാദനം ഉത്തേജിപ്പിക്കപ്പെടും. ഇത് വഴി വായിലെ ബാക്ടീരിയകള്‍ പുറന്തള്ളപ്പെടുകയും വായ്നാറ്റം മാറുകയും ചെയ്യും.

കറുവപ്പട്ട

വായയും ശ്വാസവും ഫ്രഷായി നിലനിര്‍ത്താന്‍ കറുവപ്പട്ട ചേര്‍ത്തുണ്ടാക്കുന്ന ചായ സഹായിക്കും. ഇതിലൂടെ നമുക്ക് വായ് നാറ്റത്തെ നല്ല രീതിയില്‍ തന്നെ പ്രതിരോധിക്കാവുന്നതാണ്.

ALSO READ: അര നൂറ്റാണ്ട് മുമ്പ് എഴുതിയ കത്തും അത് കുപ്പിക്കുള്ളിലാക്കി ഒഴുക്കി വിട്ടയാളെയും അവസാനം തേടിപ്പിടിച്ചു : കത്തിലെ ഉള്ള’ടക്കമായിരുന്നു ട്വിസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button