
തിരുവനന്തപുരം: പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചാലഞ്ച് വഴി പിരിച്ച തുക കെഎസ്ഇബി വകമാറ്റിയതിനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. കെഎസ്ഇബി സാലറി ചലഞ്ചിനേക്കുറിച്ച് വിശദീകരിക്കുന്ന നന്മ മരം ആശാന്മാര് എന്നുപറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ ട്രോളുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സാലറി ചലഞ്ചിലൂടെ കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് കെഎസ്ഇബി പണം സമാഹരിച്ച് തുടങ്ങിയത്. ഇതില്‍ 10 കോടി 23 ലക്ഷം രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്. ബാക്കി പണം കെഎസ്ഇബി സ്വന്തം അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments