ആഗ്ര•വിവാഹിതരായ യുവ ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.
ALSO READ:പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കോസി കലാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹടാന ഗ്രാമത്തില്‍ നിന്നുള്ള ഭാഗീരഥ് (29), ഭാര്യ പ്രിയ (28) എന്നിവരാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റെയില്‍വേ ട്രാക്കിന് സമീപം വരെ മോട്ടോര്‍ബൈക്കിലെത്തിയ ദമ്പതികള്‍ പാഞ്ഞുവന്ന ട്രെയിന് മുന്നിലേക്ക് ചാടുകആയിരുന്നു. ആളില്ലാത്ത ലെവല്‍ ക്രോസിനു സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ ചെയുന്നതിന് മുന്‍പ് ഭാഗീരഥ് തന്റെ പിതാവിനെ ഫോണില്‍ വിളിച്ചു ബൈക്ക് തിരികെ എടുത്ത് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ദമ്പതികളുടെ മൃതദേഹം ലോക്കല്‍ പോലീസെത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
Post Your Comments