ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന് തിരിച്ചടി. തനിക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കണമെന്ന് തേജ്പാലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് ഗൗരവമുള്ളതും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ആറു മാസത്തിനകം വിചാരണ ഗോവ കോടതിയില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി.
കേസില്‍ നിന്ന് ഒഴിവാക്കണമെന്ന തേജ്പാലിന്റെ ഹര്‍ജി ഗോവ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. തേജ്പാലിനെതിരെ ലൈംഗിക അതിക്രമം, ശല്യപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഗോവ മപുസ കോടതി ചുമത്തിയിരിക്കുന്നത്. 2013 നവംബറില്‍ ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തന്നെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലിഫ്ടില്‍ വച്ച് തേജ്പാല്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്‍കിയത്.
Post Your Comments