Latest NewsBusiness

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് : എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിയ്ക്കുന്നതിന് നിയന്ത്രണം : ഈ സമയങ്ങളില്‍ എടിഎമ്മുകള്‍ പ്രവര്‍ത്തിയ്ക്കില്ല

തിരുവനന്തപുരം: പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് , എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിയ്ക്കുന്നതിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ .
എസ്ബിഐയുടെ എടിഎമ്മുകള്‍ ഇനി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കില്ല. രാത്രി 11 മുതല്‍ രാവിലെ 6 വരെയാണ് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിയ്ക്കാന്‍ സാധ്യമല്ലാത്തത്. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ സമയനിയന്ത്രണങ്ങളുമായി എസ്ബിഐ രംഗത്തുവന്നിരിക്കുന്നത്.

Read More : രാജ്യത്ത് എടിഎമ്മുകളുടെ എണ്ണം കുറയുന്നെന്ന് ആര്‍ബിഐ

ഇനി എടിഎം സേവനങ്ങള്‍ രാത്രി 11 മുതല്‍ രാവിലെ ആറുവരെ ലഭ്യമാകില്ല എന്നാണ് എസ്ബിഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇതിലൂടെ എടിഎം തട്ടിപ്പുകള്‍ക്ക് വിലങ്ങിടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also : എടിഎം ഇടപാട് : റിസര്‍വ് ബാങ്ക് പുതിയ സര്‍ക്കുലര്‍ പുറത്തിറയ്ക്കി : പണം ഈടാക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനം

തട്ടിപ്പുകള്‍ വ്യാപകമാകുന്നതായും നിരവധിപേര്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും പരാതികള്‍ ഉയര്‍ന്നതോടെ പല നിയന്ത്രണങ്ങളും ബാങ്ക് അധികൃതര്‍ കൊണ്ടുവന്നിരുന്നെങ്കിലും അവയൊന്നും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് സമയനിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button