Latest NewsInternational

233 യാത്രക്കാരുമായി പറന്ന റഷ്യന്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പക്ഷിയിടിച്ച് തകര്‍ന്നു; പിന്നീട് സംഭവിച്ചത്

റഷ്യന്‍ വിമാനം പക്ഷിയിടിച്ച് രണ്ട് എന്‍ജിനുകളും തകരാറിലായതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. 233 യാത്രക്കാരുമായി ക്രൈമിയയിലേക്കു പുറപ്പെട്ട വിമാനം പക്ഷിയിടിച്ച് രണ്ട് എന്‍ജിനുകളും തകരാറിലായതിനെ തുടര്‍ന്ന് ചോളപ്പാടത്താണ് ഇറക്കിയത്. വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു ഇത്. 23 യാത്രക്കാര്‍ക്ക് നിസാരപരിക്കേറ്റു.

READ ALSO: ബഷീറിന്റെ മരണത്തിന് കാരണമായ അപകടം; വഫയുടെ കാർ പരിശോധിക്കാൻ പൂനെയിൽ നിന്നുള്ള സംഘം

ഉറാല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 യാത്രാവിമാനമാണ് വന്‍ദുരന്തത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. എന്‍ജിനുകള്‍ നിലച്ച് ചക്രങ്ങള്‍ താഴ്ത്താന്‍ കഴിയാത്ത നിലയിലും ആളപായമില്ലാതെ സുരക്ഷിതമായി വിമാനം ഇറക്കിയ പൈലറ്റ് ദാമിര്‍ യുസുപോവ് ആണ് അത്ഭുതകരമായി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.

READ ALSO: ഭീകരാക്രമണം : ലക്ഷ്യമിടുന്നത് വിവാഹചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള്‍ക്കൂട്ടത്തെ

ഷുക്കോവ്സ്‌കി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ടു നിമിഷങ്ങള്‍ക്കുള്ളില്‍ പക്ഷികളിടിച്ച് ഒരു എന്‍ജിന്‍ ഉടന്‍ തകരാറിലായി. വിമാനത്താവളത്തില്‍ തിരിച്ചിറക്കാമെന്നു കരുതിയെങ്കിലും രണ്ടാമത്തെ എന്‍ജിനും പണിയായതോടെ ചോളപ്പാടത്ത് ഇടിച്ചിറക്കുകയായിരുന്നുവെന്ന് പൈലറ്റ് പറഞ്ഞു.

READ ALSO: മഠത്തിനടുത്തുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാന്‍ ശ്രമം : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പൂട്ടിയിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button