ചെറിയ പ്രാണികളെയും ഉറുമ്പുകളെയും ചിത്രശലഭങ്ങളെയുമെല്ലാം എട്ടുകാലി ഭക്ഷിക്കുന്നത് നമ്മൾ കാണാറുണ്ട് . എന്നാൽ പക്ഷികളെ എട്ടുകാലി ഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടോ ?. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വലിയ പക്ഷിയെ എട്ടുകാലി ഭക്ഷിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങൾ.
നേച്ചർ ഈസ് സ്‌കെയറി എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 54 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം.
സാധാരണയിൽ നിന്നും വ്യത്യസ്തമായി അസാധാരണ വലുപ്പമുള്ള എട്ടുകാലിയെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഒരു ഭിത്തിയിൽ തൂങ്ങി കിടക്കുകയാണ് എട്ടുകാലി. എട്ടുകാലിയുടെ വായിൽ പക്ഷി കുടുങ്ങി കിടക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
https://twitter.com/Darksidevid/status/1300823913207795712
Post Your Comments