തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ കെഎസ്ഇബി ജീവനക്കാരിൽ നിന്ന് പിരിച്ചെടുത്ത തുക മാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ. വൈദ്യുതി ബോർഡ് ജീവനക്കാരിൽ നിന്ന് പിരിച്ച 130 കോടി രൂപ വായ്പയെടുത്ത് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും അദ്ദേഹം അത് സമ്മതിച്ചെന്നുമാണ് കെഎസ്ഇബി ചെയർമാൻ ഒരു മാധ്യമത്തിനോട് വ്യക്തമാക്കിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കെഎസ്ഇബിക്ക് 541 കോടിയിലേറെ രൂപയാണ് വൈദ്യുതിക്കരമായി നൽകേണ്ടത്.ബോർഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ടു. ജല അതോറിറ്റി മാത്രം ഈ വര്‍ഷം 331.67 കോടി രൂപയാണ് നല്‍കാനുള്ളത്.
സര്‍ക്കാര്‍ വകുപ്പുകളുടെ വീഴ്ചയമൂലമുണ്ടായ പ്രതിസന്ധി സാലറി ചലഞ്ച് വഴി സമാഹരിച്ച തുക യഥാസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്താന്‍ വൈകിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം കെഎസ്ഇബി പിരിച്ച തുക ഉടന്‍ കൈമാറുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. കാര്യങ്ങള്‍ കെഎസ്ഇബി ചെയര്‍മാന്‍ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments