Latest NewsIndia

പെണ്‍കുട്ടിയെ വേശ്യാവൃത്തിയിലേക്ക് നയിച്ചത് മാതാവ്, 60 കാരന് കാഴ്ചവച്ചു, സ്വന്തം സഹോദരന്‍ ബലാത്സംഗവും ചെയ്തു: അഞ്ച് പേര്‍ പിടിയില്‍

മുംബൈ• കൗമാരക്കാരിയായ പെണ്‍കുട്ടിയെ വേശ്യാവൃത്തിയിലേക്ക് നയിക്കുകയും ബലാത്സംഗത്തിനിരയാക്കുയും ചെയ്ത കേസില്‍ മാതാവും, സഹോദരനും, ‘ഭര്‍ത്താവും’ ഉള്‍പ്പടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

2018 ഏപ്രിലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാവ് ഒരാള്‍ക്ക് നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്ത് നല്‍കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ALSO READ: ആലുവയില്‍ സെയിൽസ്‌ ഗേളിനെ വാടകവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍

ലൈംഗിക താല്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടി ഈസ്റ്റ്‌ മുംബൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് കുറച്ചു മാസങ്ങള്‍ക്ക് ശേഷം മാതാവ് പെണ്‍കുട്ടിയെ ഒരു പിമ്പിന്റെ അടുത്തെത്തിച്ച ശേഷം വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ശനിയാഴ്ച രാത്രിയാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

60 കാരനായ ഒരാളുമായി പണത്തിന് വേണ്ടി ശാരീരക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടതായി പെണ്‍കുട്ടി പറഞ്ഞു. പിമ്പായ സ്ത്രീയുടെ ഭര്‍ത്താവും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.

പെണ്‍കുട്ടി സഹോദരനോട് സഹായം തേടിയെങ്കിലും, അയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയും വാള് കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി അവകാശപ്പെടുന്നു.

പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ നിയമം, അനാശാസ്യം തടയല്‍ നിയമം, ബാല വിവാഹം തടയല്‍ നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.

60 കാരന് വേണ്ടിയുള്ള തെരച്ചിലിലാണ് ഇപ്പോള്‍ പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button