ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരേ സമയം കോണ്‍ഗ്രസും ബിജെപിയും കുരുക്കില്‍. ബിജെപിയുടെ ക്യാമ്പയിനെ പുകഴ്ത്തി സംസ്ഥാന ഉപാധ്യക്ഷന്‍ സംസാരിച്ചത് നേതാക്കളെ അമ്പരിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി നേതാക്കളെ കൂറുമാറ്റുന്ന പ്രവർത്തനങ്ങൾ തുടരുന്നതിനിടയിലാണ് കോൺഗ്രസിന് തിരിച്ചടി നൽകി ഇത്തരമൊരു നീക്കം നടന്നത്. ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന കോൺഗ്രസിന്റെ അവകാശ വാദങ്ങൾക്കിടയിലാണ് ഉപാധ്യക്ഷന്റെ മലക്കം മറിയാൽ.
ഇതോടെ ബിജെപിയിലേക്ക് കൊണ്ഗ്രെസ്സ് നേതാക്കളും ചുവടുമാറുന്നുണ്ടെന്ന അഭ്യൂഹം ശക്തമായി. കോണ്‍ഗ്രസ് സംസ്ഥാന സമിതി ഉപാധ്യക്ഷന്‍ പ്രകാശ് ജെയിൻ കോൺഗ്രസിന്റെ മീറ്റിങ്ങിൽ ബിജെപിയെ വാനോളം പുകഴ്ത്തി. വളരെ സിസ്റ്റമാറ്റിക് ആയിട്ടാണ് ബിജെപി അംഗത്വ പരിപാടി നടത്തുന്നത്. നമ്മുടെ പാര്‍ട്ടിയില്‍ അംഗങ്ങളെ കിട്ടില്ലെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് സ്‌റ്റേഷനില്‍ ഇരിക്കാന്‍ പോലും ആളുകളെ കിട്ടില്ലെന്നും ജെയിന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസില്‍ ബിജെപിയോട് അനുഭാവമുള്ളവര്‍ ഉണ്ടെന്ന് നേരത്തെ തന്നെ കമല്‍നാഥിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത്തരം ആളുകള്‍ കൂടി വരുന്നുവെന്നാണ് ജെയിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ഇത് സര്‍ക്കാരിന് വലിയ തലവേദനയാവും.
Post Your Comments