പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടി സ്‌കൂളില്‍ വച്ച് തലകറങ്ങി വീണ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി പെണ്‍കുട്ടിയെ കണ്ടപ്പോഴാണ് പീഡനവിവരം വ്യക്തമായത്. പ്രതിസ്ഥാനത്ത് പതിനൊന്ന് വയസുള്ള ബാലന്‍. കുട്ടിയെ പീഡിപ്പിച്ചത് ബന്ധുവായ പതിനൊന്നുകാരനാണോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധന നടത്താനിരിക്കുന്നു. എന്നാല്‍
ബാലമനസുകളില്‍ ഇത്തരമൊരു കുറ്റവാസന മുളപൊട്ടുന്നതിന്റെയും അതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നതെങ്ങനെയെന്നും ഡോക്ടര്‍ സി.ജെ.ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.
ചെറുപ്രായത്തില്‍ പാകതയെത്താത്ത കൗമാര മനസ്സിലേക്കും തലച്ചോറിലേക്കും എത്തുന്ന പോര്‍ണോ ദൃശ്യങ്ങള്‍ അവരുടെ ലൈംഗീക കാഴ്ചപ്പാടില്‍ എന്ത് മാറ്റമാണ് വരുത്തുന്നതെന്ന് പ്രവചിക്കുവാന്‍ കൂടി കഴിയില്ലെന്ന് ഡോക്ടര്‍ പറയുന്നു.
ഡോക്ടറുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ലൈംഗീകതയുടെ ബിംബങ്ങൾ പുതു സാങ്കേതിക വിദ്യകളിലൂടെ കൗമാര മനസ്സുകളിലേക്ക് ഉരുൾ പൊട്ടലായി ഒഴുകിയെത്തുമ്പോൾ ഇത്തരം പുതു കുറ്റ കൃത്യങ്ങൾ സംഭവിക്കാൻ ഇടയുണ്ട് .ഇത് പോലൊരു ചൈൽഡ് ഓൺ ചൈൽഡ് സെക്സ് അബ്യുസ് സാഹചര്യം വർഷങ്ങൾക്ക് മുൻപ് എറണാകുളം ജില്ലയിൽ ഉണ്ടായിട്ടുണ്ട്. അതിലും പെൺകുട്ടി ഗർഭിണിയായി .പ്രസവിച്ചു.പാകതയെത്താത്ത കൗമാര മനസ്സിലേക്കും തലച്ചോറിലേക്കും എത്തുന്ന പോർണോ ദൃശ്യങ്ങൾ അവരുടെ ലൈംഗീക കാഴ്ചപ്പാടിൽ ഏതെല്ലാം തരത്തിൽ വിഷം കലർത്തുമെന്ന് പ്രവചിക്കാൻ വയ്യ .
‘അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്ന കൗമാര പ്രായക്കാരനൊക്കെ അതിന്റെ സാക്ഷ്യങ്ങളാണ്.കുട്ടികളെ അടുത്തറിയുക .കുരുത്തക്കേടുകളുടെ മുളകൾ പൊട്ടുമ്പോൾ ശ്രദ്ധിക്കുക.നേർവഴി സ്നേഹത്തോടെ പറഞ്ഞു കൊടുത്തു ആ മുളകൾ നൈസായി പിഴുത് കളയുക .വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ട്ടിച്ചു തന്നെ വേണം ഇതൊക്കെ ചെയ്യാൻ.
https://www.facebook.com/photo.php?fbid=10157541486504630&set=a.10151858724834630&type=3
Post Your Comments