Latest NewsIndia

അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു : കല്ലുകളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്

അയോധ്യ : അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു . കല്ലുകളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്കായി. അയോധ്യയിലെ ഭൂമിതര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് ക്ഷേത്രനിര്‍മാണത്തനിുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ക്ഷേത്രനിര്‍മാണത്തിനുള്ള കല്ലുകള്‍ ഒരുക്കിത്തുടങ്ങിയിരിക്കുന്നത്.. കേസില്‍ ദിവസേന വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിനു പിന്നാലെയാണു കല്ലുകള്‍ ഒരുക്കിത്തുടങ്ങിയതെന്ന് വി.എച്ച്.പി. വക്താവ് ശരദ് ശര്‍മ പറഞ്ഞു.

Read Also : ശ്രീരാമന്റെ പ്രവാസം അവസാനിപ്പിക്കാന്‍ രാമക്ഷേത്രനിര്‍മാണം തുടങ്ങണമെന്ന് ശിവസേന; 350 എംപിമാരുടെ ഭൂരിപക്ഷം പര്യാപ്തമെന്നും സേന

രാമക്ഷേത്രത്തിന്റെ താഴത്തെനിലയുടെ നിര്‍മാണത്തിനുള്ള ഏകദേശം 70 ശതമാനം പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അയോധ്യയ്ക്കുസമീപം കാര്‍സേവക്പുരത്താണു കല്ലുകള്‍ സമാഹരിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി പൊടിപിടിച്ചുകിടന്ന കല്ലുകള്‍ വൃത്തിയാക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. കല്ലുകള്‍ കൊത്തിയൊരുക്കുന്നതിനു വൈദഗ്ധ്യമുള്ള ജോലിക്കാരെ രാജസ്ഥാനില്‍നിന്നു വൈകാതെ എത്തിക്കും.

Read also : അയോധ്യ ക്ഷേത്ര നിര്‍മാണത്തില്‍ മോദിയില്‍ പൂര്‍ണ പ്രതീക്ഷ: രാം വിലാസ് വേദാന്തി

നവംബറോടെ സുപ്രീംകോടതിയിലെ വാദം പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്. ഇതോടെ രാമക്ഷേത്രനിര്‍മാണത്തിനുള്ള പാതയൊരുങ്ങുമെന്നാണു പ്രതീക്ഷയെന്നും രാം ജന്മഭൂമി ന്യാസ് തലവന്‍ മഹാന്ത് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button