KeralaLatest News

സംസ്ഥാനത്ത് ഇനി പെരുമഴക്കാലം : കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ മഹാമാരിയും വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും ഉണ്ടാകും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി പെരുമഴക്കാലം , കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ മഹാമാരിയും വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും ഉണ്ടാകും . കൃത്യമായ ഇടവേളകളിലെ ചെറുമഴകള്‍ക്കു പകരം നാശം വിതയ്ക്കുന്ന കൂറ്റന്‍ മഴ പെയ്യുന്ന പ്രതിഭാസം ആവര്‍ത്തിക്കുമെന്ന് സെസ് ഉള്‍പ്പെടെ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ സമീപനം മാറ്റിയല്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് മുന്നറിയിപ്പ്.

Read also : സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വിഭാഗം : ഇടുക്കിയില്‍ ജാഗ്രതാ നിര്‍ദേശം : വില്ലനായി എത്തിയിരിക്കുന്നത് അന്തരീക്ഷ ചുഴി

കാലാവസ്ഥാ വ്യതിയാനം കാരണമാണ് മഴയുടെ രീതി മാറുന്നതെന്ന് ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് (ജി.ആര്‍.എസ്) എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഡോ.രാജീവന്‍ മാധവന്‍ നായരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് മലയോരജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്കു പിന്നില്‍ മേഘസ്‌ഫോടനമെന്ന് സംശയം

ചെറിയ ഇടവേളകളില്‍ വലിയ   മഴ പെയ്യുന്നതാണ് വലിയ മാറ്റം. അതേസമയം ഒരു വര്‍ഷത്തെ മൊത്തം മഴയുടെ അളവില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുകയുമില്ല. മനുഷ്യനും കൃഷിക്കുമെല്ലാം നല്ലത് ചെറിയ മഴയാണ്. ഒരാഴ്ച പെയ്യേണ്ട മഴ രണ്ടോ മൂന്നോ ദിവസം കൊണ്ട് ലഭിക്കുമ്പോള്‍ പുഴകള്‍ കവിഞ്ഞൊഴുകും, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകും. കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്തുണ്ടായ മേഘങ്ങളുടെ ആവര്‍ത്തനമായിരുന്നു ഇത്തവണ. ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കാമെന്ന് ഗവേഷകര്‍ സംശയിക്കുന്നു.

അറബിക്കടലില്‍ ഇടയ്ക്കിടെ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് കാരണം ചൂട് കൂടുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. അറബിക്കടലിന്റെ ചൂടു കൂടുന്നതും മഴയുടെ ലഭ്യതയെ സ്വാധീനിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളില്‍ അറബിക്കടലില്‍ 140 വര്‍ഷത്തെ ഏറ്റവും കൂടിയ ചൂടാണ് ഉണ്ടായതെന്ന് അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ജലാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ (എന്‍.ഒ.എ.എ.) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

മുന്‍ കരുതലുകള്‍

നിര്‍മ്മാണങ്ങള്‍ പരിസ്ഥിതിക്ക് അനുകൂലമാക്കുക

നദികള്‍ക്കെല്ലാം ഇരുകരകളിലും സ്വാഭാവിക ഫ്‌ളഡ് ലൈന്‍ ( വെള്ളപ്പൊക്ക ലെവല്‍ ) ഉണ്ട്. ആ മേഖലയില്‍ കൈയേറ്റവും നിര്‍മ്മാണങ്ങളും ഒഴിവാക്കി അതിനെ സംരക്ഷിക്കുക

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ പൂര്‍വ ആവാസ്ഥ വ്യവസ്ഥയിലേക്കു മടക്കിക്കൊണ്ടു വരിക.

താഴ്ന്ന പ്രദേശങ്ങളില്‍ കാലുയര്‍ത്തിയ വീടുകള്‍ മാത്രം നിര്‍മ്മിക്കുക

പ്രളയത്തില്‍ നദികളിലേക്ക് ഒഴുകിയെത്തുന്ന മണലും എക്കലും ശാസ്ത്രീമായി നീക്കം ചെയ്യുക

 

shortlink

Related Articles

Post Your Comments

Related Articles


Back to top button