ജറുസലം: പലസ്തീന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ യുദ്ധക്കൊതിന്മാരല്ല. എന്നാല്‍, ആവശ്യമായി വന്നാല്‍ ഏത് നീക്കത്തിനും സജ്ജമാണ്- നെതന്യാഹു വ്യക്തമാക്കി. ഗാസ മുനമ്പിൽ സൈനിക നടപടി ആവശ്യമായി വന്നാല്‍ അതിനു മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഗാസ മുനമ്പിൽ നിന്നുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നെതന്യാഹുവിന്റെ വാക്കുകള്‍.
ശനിയാഴ്ച ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും ആളുകള്‍ക്ക് പരിക്കേറ്റിരുന്നില്ല. ‘ എന്നെ അറിയാവുന്നവര്‍ക്ക് എന്റെ നടപടികള്‍ സംബന്ധിച്ചും വ്യക്തമായി അറിയാം. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ നോക്കിയല്ല താന്‍ ഇതുവരെ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതും ഇനി എടുക്കാന്‍ പോകുന്നതും’ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഗാസയില്‍ സൈനിക നടപടികള്‍ക്ക് മുതിരാത്തത് എന്ന വിമര്‍ശനങ്ങളെ തള്ളിക്കൊണ്ട് നെതന്യാഹു വ്യക്തമാക്കി.
Post Your Comments