
കൊച്ചി: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഇന്ന് എറണാകുളം ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോൾ ചെയ്യും. 1994 ല്‍ നിയമ ബിരുദം നേടിയ സെന്‍കുമാര്‍ അന്ന് എൻറോൾ ചെയ്തിരുന്നില്ല. അതിനാലാണ് ഇത്തവണ എൻറോൾ ചെയ്യുന്നത്. പോലീസ് സേനയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും നിയമവും വകുപ്പുകളും നിരന്തരം കൈകാര്യം ചെയ്തിരുന്നതിനാൽ ഇതൊരു പുതിയ കാര്യമായി തോന്നുന്നില്ലെന്നാണ് സെൻകുമാർ വ്യക്തമാക്കുന്നത്. ഇതോടൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ഹൈക്കോടതിയില്‍ കേസ് വാദിച്ച അനുഭവ സമ്പത്തും സെന്‍കുമാറിനുണ്ട്.
Post Your Comments