Latest NewsInternational

കാശ്മീര്‍ പ്രശ്‌നം : പാകിസ്ഥാനെ യു.എന്‍ കൈവിട്ടതോടെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ : അവസാനശ്രമമെന്നോണം അന്താരാഷ്ട്ര കോടതിയെ സമീപിയ്ക്കാന്‍ നീക്കം

ഇസ്ലാമബാദ് / ന്യൂഡല്‍ഹി: കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ രംഗത്തുവന്ന വന്ന പാകിസ്ഥാന് ലോകരാഷ്ട്രങ്ങളില്‍ നിന്ന് തുടരെ തിരിച്ചടി. കാശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനെ യു.എന്‍ കൈവിട്ടതോടെ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ചര്‍ച്ചയാക്കി അന്താരാഷ്ട്ര വിവാദമാക്കാന്‍ ചൈനയുടെ ഒത്താശയോടെ  ശ്രമം നടത്തിയെങ്കിലും, ഇന്ത്യ നയതന്ത്രത്തിലൂടെ അതിനെ പൊളിച്ചടക്കി. ഇതോടെ അവസാനശ്രമമെന്നോണം പാകിസ്ഥാന്‍ ഹേഗിലെ അന്താരാഷ്ട്രകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ പാക് വിദേശകാര്യ വകുപ്പില്‍ കാശ്മീര്‍ സെല്ലും വിവിധ രാജ്യങ്ങളിലെ പാക് എംബസികളില്‍ കാശ്മീര്‍ ഡെസ്‌ക്കും രൂപീകരിക്കും.

Read Also : മോദി പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ല,​ കാശ്മീര്‍ വിഷയത്തില്‍ യുദ്ധത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍

രക്ഷാസമിതിയിലെ തിരിച്ചടിക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും സൈനിക വക്താവ് മേജര്‍ ജനറല്‍ അസീഫ് ഗഫൂറും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്.

Read Also : എന്താണ് ആര്‍ട്ടിക്കിള്‍ 370? നിങ്ങള്‍ക്കറിയേണ്ടതെല്ലാം

യു.എന്‍ രക്ഷാസമിതിയിലെ കാശ്മീര്‍ ചര്‍ച്ച തന്നെ വലിയ നേട്ടമാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഖുറേഷി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടു മാത്രം കാശ്മീരിലെ പുതിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. അതിനാലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍. പാകിസ്ഥാന് ഇതൊരു നീണ്ട യുദ്ധമാണ്. പാകിസ്ഥാനെ പ്രതിക്കൂട്ടിലാക്കാന്‍ ഇന്ത്യ കാശ്മീരില്‍ വ്യാജ ഓപ്പറേഷന്‍ നടത്താന്‍ സാദ്ധ്യതയുണ്ടെന്നും ഖുറേഷി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button