നാഗ്പുർ: ജനപ്രതിനിധികൾ ജോലിയിൽ വീഴ്ചവരുത്തിയാൽ തല്ലാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ലഘു ഉദ്യോഗ് ഭാരതിയുടെ യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിയിൽ വീഴ്ച വരുത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ തല്ല് കൊണ്ടാൽ അതിൽ അത്ഭുതപ്പെടാനില്ല. അഴിമതി കാട്ടിയാല്‍ ഉദ്യോഗസ്ഥര്‍ കള്ളന്മാരാണെന്ന് ജനങ്ങളോട് പറയേണ്ടി വരും. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കാത്ത സംവിധാനങ്ങള്‍ മാറ്റപ്പെടേണ്ടി വരും. വ്യവസായ സൗഹൃദമായ അന്തരീക്ഷം രാജ്യത്ത് ശക്തിപ്പെടുകയാണെന്നും ഇത് രാജ്യത്തെ സ്ഥായിയായ പുരോഗതിയിലെത്തിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
Read also: ജെ എൻ യു നേതാവിന്റെ വ്യാജ പ്രചാരണം: നിയമനടപടിയുമായി നിതിൻ ഗഡ്‌കരി : താൻ പരിഹസിച്ചതെന്ന് ഷെഹ്‌ല റഷീദ്
Post Your Comments