ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ആർഎസ്എസും നിതിൻ ഗഡ്കരിയും പദ്ധതിയിട്ടുവെന്ന് വ്യാജ പ്രചാരണം നടത്തിയ ജെഎൻയു വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റഷീദിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ട്വിറ്ററിലൂടെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് മോദിയെ വധിച്ചശേഷം മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും കുറ്റക്കാരാക്കാനും അതിന്റെ പേരില്‍ മുസ്ലിങ്ങളെ പീഡിപ്പിക്കാനുമാണ് ശ്രമിക്കുന്നതാണെന്നായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്.
ഇതിനെതിരെയാണ് ഗഡ്കരി നിയമ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. തനിക്കെതിരെ ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയ സാമൂഹിക വിരുദ്ധശക്തികള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ട്വിറ്ററിലൂടെയാണ് ഗഡ്കരി അറിയിച്ചത്. മോദിക്കെതിരായ വധഭീഷണിയില്‍ തനിക്ക് വ്യക്തിപരമായ താല്പര്യമുണ്ടെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു അഭിപ്രായ പ്രകടനമെന്നും ഗഡ്കരി തുടര്‍ന്നു. എന്നാല്‍, ഗഡ്കരിയുടെ ട്വീറ്റിന് പിറകെ വിശദീകരണവുമായി ശഹ്ല വീണ്ടും രംഗത്തുവന്നു.
നിയമ നടപടികളുമായി മുന്നോട്ട് പോകാൻ നിതിൻ ഗഡ്കരി തീരുമാനിച്ചതോടെ ട്വിറ്ററിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചവർ വെട്ടിലായിരിക്കുകയാണ്. തങ്ങൾ പറഞ്ഞത് സർക്കാസമാണെന്ന് പറഞ്ഞ് തലയൂരാനുളള ശ്രമത്തിലാണ് ഇവരിപ്പോൾ. പരിഹസിക്കാനിട്ട ഒരു ട്വീറ്റിന്മേല് ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവ് പണി തുടങ്ങിയെന്ന് അവര്‍ പ്രതികരിച്ചു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് ഏഴു ദേശീയ നേതാക്കളേയും വധിക്കാൻ ഐഎസ്‌ഐ പദ്ധതിയിട്ടതായുള്ള ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
ഇതിനായി ജെയ്ഷ് ഇ മൊഹമ്മദ് ഭീകരൻ മൗലാന മസൂദ് അസറിനെ നിയോഗിച്ചുവെന്നും, കഴിഞ്ഞ വർഷമാണ് പദ്ധതി തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു , വിദേശകാര്യമന്ത്രി സുഷമ സ്വരാജ് , ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് , ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി, ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ , ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരെ വധിക്കാനാണ് ഐഎസ്‌ഐ പദ്ധതിയിട്ടത്.
11 പേരടങ്ങുന്ന ചാവേർ സംഘത്തെയാണ് ആക്രമണത്തിന് നിയോഗിച്ചത്. മസൂദ് അസറിന്റെ സഹോദരൻ ഖാലിദ് അസറാണ് സംഘത്തിന്റെ നേതൃത്വം വഹിക്കുന്നത്. ചിറ്റഗോംഗിലെ ഹാഥ്ഹസാരി മദ്രസയിലായിരുന്നു ഇവർ തമ്പടിച്ചത്. 2017 നവംബറിൽ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായിരുന്നു നിർദ്ദേശമെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments