
ലാഹോര്‍: നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി കുഴിച്ചുമൂടിയെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം പാകിസ്ഥാന്‍ രൂപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡോവല്‍ സിദ്ധാന്തത്തെ ചുറ്റിപ്പറ്റിയാണ് ഇന്ത്യയുടെ നയങ്ങൾ. കശ്മീര്‍ പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്തുവെന്നും ഖുറേഷി പറഞ്ഞു.
അതേസമയം മുൻപ് പകല്‍വെളിച്ചത്തില്‍ സുതാര്യതയെക്കുറിച്ച് പറയുകയും ഇരുട്ടില്‍ അങ്ങേയറ്റം ബലാല്‍ക്കാരമായ രീതിയില്‍ കശ്മീരിന്‍റെ പരമധികാരം എടുത്തുകളയുകയുമാണ് മോദി ചെയ്തതെന്നും കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയ നടപടിയെ കുറിച്ചുള്ള ലേഖനത്തില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments