ഹൈദരാബാദ് : കഞ്ചാവ് വിൽപ്പന നടത്തിയതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പിടിയിൽ. ഭാനു തേജ റെഡ്ഡി, സായ് നരേഷ്, കെ അഖില്‍, സായ് കുമാര്‍, ഷെയ്ഖ് നയീം എന്നിവരാണ് ഹൈദരാബാദിൽ അറസ്റ്റിലായത്. എട്ട് കിലോഗ്രാം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു. വെള്ളിയാഴ്ച്ചയാണ് സംഘത്തിലെ രണ്ട് പേർ പൊലീസ് പിടിയിലായത്.
Also read : ഭാര്യയെ കാമുകന് വിട്ടു നൽകാൻ ഭർത്താവ് തയ്യാറായി : പകരം നഷ്ടപരിഹാരമായി വാങ്ങിയത് 71 ആടുകളെ
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ പരിശോധിച്ചതോടെ ബാഗിൽ നിന്നും കഞ്ചാവ് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് ഇവയെന്നും സംഘത്തില്‍ മറ്റ് മൂന്ന് പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. തുടർന്ന് ബാക്കിയുള്ളവരെ പിടികൂടുകയായിരുന്നു. ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തുന്നവരാണ് പിടിയിലായതെന്നും ആന്ധ്രാപ്രദേശ് അതിര്‍ത്തി പ്രദേശത്ത് നിന്നാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments