Latest NewsIndia

ഉത്തരേന്ത്യയില്‍ മഴ താണ്ഡവമാടുന്നു : ഉത്തരാഖണ്ഡില്‍ മാത്രം മരണം നാല്പ്പതിനോടടുക്കുന്നു

ഉത്തരാഖണ്ഡ് : ഉത്തരേന്ത്യയില്‍ മഴ താണ്ഡവമാടുന്നു.. കനത്ത മഴയില്‍ ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ആയി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്ന പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികളോട് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read Also :കനത്ത മഴയുള്ളപ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്

നൈനിറ്റാള്‍, ചമേലി, ഉത്തരകാശി തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അളകനന്ദ ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയെത്തുടര്‍ന്നു കൊല്‍ക്കത്തയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.

Read Also : ഉത്തരേന്ത്യയില്‍ കനത്ത മഴ:31 പേര്‍ മരിച്ചു

ചെന്നൈ, ഒഢീഷ, ആസാം ,മുംബൈ, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മഴ മരണതാണ്ഡവമാടിയതിനു ശേഷമാണ് ഇപ്പോള്‍ ഉത്തരേന്ത്യയില്‍ കനത്തമഴ പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡ് മലയിടിച്ചില്‍ ഭീഷണിയിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button