Latest NewsGulf

ചരക്ക് കപ്പല്‍ വഴി വന്‍ മയക്കുമരുന്ന് കടത്ത് : പിടികൂടിയത് 258 കിലോ മയക്കുമരുന്ന്

ദുബായ് : ചരക്ക് കപ്പല്‍ വഴി വന്‍ മയക്കുമരുന്ന് കടത്ത് . പിടികൂടിയത് 258 കിലോ മയക്കുമരുന്ന് . എന്നാല്‍ എവിടെനിന്നാണെന്നും ആരാണ് ഇതിനു പിന്നിലെന്നും അജ്ഞാതമായി തുടരുന്നു. ദുബായിലാണ് പൊലീസിനെ പോലും ഞെട്ടിച്ച് മയക്കുമരുന്ന് കള്ളക്കടത്ത് നടന്നിരിക്കുന്നത്. വാഹനത്തിന്റെ സ്‌പെയര്‍പാര്‍ട്ടിനുള്ളില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച 250 കിലോയിലേറെ മയക്കുമരുന്നാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. 25 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന ലഹരിമരുന്ന് ശേഖരമാണ് കണ്ടെത്തിയത്.

Read Also : ഇറച്ചിയ്ക്കുള്ളില്‍ മയക്കുമരുന്ന് കടത്ത്: ദുബായില്‍ പിടിയിലായയാള്‍ക്ക് ശിക്ഷ

ദുബായ് ജബല്‍അലിയിലെ കസ്റ്റംസ് സംഘമാണ് തുറമുഖത്തെത്തിയ സ്‌പെയര്‍പാര്‍സുകളില്‍ നിന്ന് വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. 251.2 കിലോ ക്രിസ്റ്റല്‍ മെത്തും, ആറര കിലോ ഹെറോയിനുമാണ് അതിവിദഗ്ധമായി വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സുകളില്‍ ഒളിപ്പിച്ചിരുന്നത്. വാഹനങ്ങളുടെ വിവിധതരം സ്‌പെയര്‍പാര്‍സുകള്‍ അടങ്ങുന്ന വലിയ ഷിപ്‌മെന്റിന് ഒപ്പമാണ് മയക്കുമരുന്ന് നിറച്ച ഭാഗങ്ങളും തുറമുഖത്ത് എത്തിയത്. ചരക്കുകളില്‍ കള്ളകടത്തു സാധനങ്ങളുണ്ടോ എന്ന് പരിശോധിക്കുന്ന ദുബായ് കസ്റ്റംസിന്റെ സാങ്കേതിക സംവിധാനവും ശ്വാനസേനയുമാണ് ഷിപ്പ്‌മെന്റിനകത്ത് മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചന നല്‍കിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഞെട്ടിക്കുന്ന ലഹരിമരുന്ന് ശേഖരം കണ്ടെത്താനായത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button