Latest NewsGulf

സൗദിയിലെ പ്രമുഖ കമ്പനിയുടെ ഏറ്റവും വലിയ പ്രകൃതി വാതകയൂണിറ്റിനു നേരെ ഡ്രോണ്‍ ആക്രമണം

റിയാദ് : സൗദിയിലെ പ്രമുഖ കമ്പനിയുടെ ഏറ്റവും വലിയ പ്രകൃതി വാതകയൂണിറ്റിനു നേരെ ഡ്രോണ്‍ ആക്രമണം . ആക്രമണത്തില്‍ തീപ്പിടിത്തം ഉണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ തീ അണയ്ക്കാന്‍ കഴിഞ്ഞു. സൗദിയിലെ അല്‍ശൈബ എണ്ണപ്പാടത്തിലെ അരാംകോ പ്രകൃതി വാതക യൂനിറ്റിന് നേരെയാണ് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. തീപിടുത്തമുണ്ടായെങ്കിലും ആളപായമില്ല. ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും പ്ലാന്റിന്റെ പ്രവര്‍ത്തനം തുടരുകയാണ്.

Read Also : സൗദിയില്‍ വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു : നിരവധിപേര്‍ക്ക് പരിക്ക്

സൗദി-യു.എ.ഇ അതിര്‍ത്തിയോട് ചേര്‍ന്നാണ് അരാംകോയുടെ അല്‍ശൈബ എണ്ണപ്പാടം. പ്രകൃതി വാതക യൂണിറ്റിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി സൗദി സുരക്ഷാ വിഭാഗവും ഊര്‍ജ മന്ത്രാലയവും സ്ഥിരീകരിച്ചു. ആക്രമണം നടത്തിയതായി ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നുമില്ല. നേരിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൗദിയുടെ പെട്രോള്‍ ഉല്‍പാദനത്തെയും കയറ്റുമതിയേയും ബാധിച്ചിട്ടില്ലെന്ന് സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ സൗദിക്ക് നേരെ ആക്രമണം തുടരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button