Latest NewsKerala

ദൈവമില്ലെന്ന് വിശ്വസിയ്ക്കുന്നവര്‍ ഇപ്പോള്‍ ബീഹാര്‍ സ്വദേശിനി വീട്ടില്‍ കയറാതിരിയ്ക്കാന്‍ ശബരിമലയില്‍ പോയി അയ്യപ്പനോട് പ്രാര്‍ത്ഥിയ്ക്കുന്നു.. ഇനി എന്തെല്ലാം കാണണം സഖാവേ.. ബിനോയി കൊടിയേരിയുടെ ശബരിമല ദര്‍ശനത്തോടെ ട്രോള്‍ പ്രവാഹം

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇതോടെ ട്രോളിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു ചാകരകൊയ്ത്തായിരുന്നു. ശബരിമലയില്‍ ചാക്കില്‍ കയറ്റി യുവതിളെ കേറ്റിയവര്‍ ഇപ്പോള്‍ വീട്ടില്‍ ബീഹാറി യുവതി കയറാതിരിക്കാന്‍ ശബരിമലയില്‍ എത്തി പ്രാര്‍ത്ഥന നടത്തുന്നു! ഇനി എന്തെല്ലാം കാണണമെന്നും ചോദിച്ചുകൊണ്ടുള്ള ട്രോളുകളാണ് അധികവും. അല്ല സഖാവെ ഇപ്പോഴും കൂട്ടുള്ള അമ്മയെ എന്തേ മല കയറിയപ്പോള്‍ കൂടെ കൂട്ടാതിരുന്നത്?-എന്നീ പരിഹാസവും സജീവം. ബിനോയ് കോടിയേരി ശബരിമലയ്ക്ക് പോയപ്പോള്‍ ഭാര്യയെ കൊണ്ടു പോകാത്തത് എന്തേ എന്നും, നവോത്ഥാനം വേണ്ടേ എന്നുമുള്ള പരിഹാസ കമന്റുകളും പുറകേയുണ്ട്.

Read Also : ‘അയ്യപ്പൻ തുണ’ : ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തി ബി​നോ​യ് കോ​ടി​യേ​രി

കെട്ടുനിറച്ച് പതിനെട്ടാംപടി ചവിട്ടിയാണ് ബിനോയ് കോടിയേരി ശബരിമലയില്‍ എത്തിയത്. മാധ്യമങ്ങള്‍ കാണാതിരിക്കാനായി തല തോര്‍ത്തുകൊണ്ട് മറച്ചിരുന്നു. ഉച്ചയ്ക്ക് തന്നെ ബിനോയ് ശബരിമലയില്‍ എത്തിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ ഒഴിവാക്കാനായി ഗസ്റ്റ് ഹൗസില്‍ നിന്നും അദേഹം പുറത്തിറങ്ങിയിരുന്നില്ല. വൈകിട്ട് നട തുറന്ന ഉടനാണ് ബിനോയ് തൊഴാനായി എത്തിയത്. ഇത് മാധ്യമ കണ്ണുകളില്‍ പതിഞ്ഞു. ഇതോടെയാണ് സംഭവം പുറത്ത് എത്തുന്നത്. കഴിഞ്ഞ മാസമാണ് ബിനോയ് കോടിയേരി പീഡനപരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കിയത്. ഇതിന്റെ ഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കെയാണ് ശബരിമലയില്‍ എത്തിയത്. ഈ വിവാദമാണ് ട്രോളുകള്‍ കൂട്ടുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button