കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യത എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അവസരം. ആകെ 1351 ഒഴിവുകളുണ്ട്. ഇതിൽ കേരള- കര്‍ണാടക റീജണില്‍ 103 ഒഴിവുകളും പുതുച്ചേരിയും തമിഴ്നാടും ഉള്‍പ്പെടുന്ന സതേണ്‍ റീജ്യണില്‍ 63 ഒഴിവുകളുമാണുള്ളത്. ചില തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് പ്രവൃത്തിപരിചയം ആവശ്യമാണ്. ഒബ്ജക്ടീവ് മാതൃകയിലുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : ssc.nic.in
ഓൺലൈൻ അപേക്ഷക്കുള്ള അവസാന തീയതി : ഓഗസ്റ്റ് 31 (വൈകിട്ട് 5 മണിവരെ)
ഓണ്‍ലൈനായി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 2
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്: ഒക്ടോബര്‍ 14 മുതല്‍ 18 വരെ
Post Your Comments