Latest NewsKerala

ഹോട്ടല്‍ മുറികളിലും താമസ സ്ഥലത്തും പ്രൊഫഷണല്‍ സ്റ്റൈല്‍ സേവനം; പിടിക്കപ്പെടാതിരിക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവം

തിരുവനന്തപുരം: പിടിക്കപ്പെടാതിരിക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. ഹോട്ടല്‍ മുറികളിലും താമസ സ്ഥലത്തും പ്രൊഫഷണല്‍ സ്റ്റൈല്‍ സേവനത്തിന് തയ്യാറാണെന്നാണ് ഇത്തരം സൈറ്റുകൾ വ്യക്തമാക്കുന്നത്. ‘ലുക്ക് ഔട്ട് ഗേള്‍സ് ‘, ‘ഹാപ്പി ‘, ‘ഹാപ്പി എന്‍ഡിംഗ്സ് ‘ എന്നീ പേരുകളില്‍ ഒറ്റനോട്ടത്തില്‍ അശ്ലീല സൈറ്റുകളാണെന്ന് ആര്‍ക്കും തോന്നാത്ത വിധത്തിലാണ് പുതിയ ഓണ്‍ലൈന്‍ വാണിഭ സംഘങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമാന കുറ്റകൃത്യങ്ങളില്‍ പലതവണ പിടിക്കപ്പെട്ട കുപ്രസിദ്ധരായ ചിലർ ഇതിന് പിന്നിലും ഉണ്ടെന്നാണ് സൂചന.

Read also: ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ഡ്: പെണ്‍വാണിഭ സംഘം പിടിയില്‍

ചില താരങ്ങളുടെയും മറുനാടൻ യുവതികളുടെയും മുഖചിത്രവും സൈറ്റുകളിൽ ചേർത്തിട്ടുണ്ട്. മല്ലു മൂവി ആക്‌ട്രസ് അവയ്ലബിൾ എന്ന കുറിപ്പിനൊപ്പമാണ് ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള പോസ്റ്റുകളാണ് ഇവയ്ക്ക് അടിക്കുറിപ്പായും കമന്റുകളായും വരുന്നത്. അശ്ലീല സൈറ്റുകള്‍ കേന്ദ്രീകരിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സൈറ്റുകള്‍ നിരീക്ഷണത്തിലാണെന്നും സൈറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button