ഭൂട്ടാന് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂട്ടാനില്‍ ഉജ്ജ്വല സ്വീകരണം. നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെയും ഭൂട്ടാന്റേയും പതാകകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് തങ്ങളുടെ ജനപ്രിയ നേതാവിനെ സ്വാഗതം ചെയ്തത്. ഭൂട്ടാനിലെ പരമ്പരാഗത വസ്ത്രമണിഞ്ഞ് പരോയില്‍ നിന്ന് തിമ്പു വരെയുള്ള തെരുവോരങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളാണ് മോദിയെക്കാണാന്‍ അണിനിരന്നത്.
രണ്ട് ദിവസത്തെ സന്ദര്ശനത്തിലായാണ് നരേന്ദ്രമോദി ഭൂട്ടാനിലെത്തിയത്. തന്ത്രപ്രധാനമായ രണ്ട് ഉടമ്പടികളിലൂടെ ഉഭയകക്ഷി ബന്ധത്തെ ശക്തപ്പെടുത്തുക, വൈവിധ്യവത്കരിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം.ഭൂട്ടാന് പോലുള്ള അയല്‍ രാജ്യത്തിന്റെ സൗഹൃദം ആരാണ് ആഗ്രഹിക്കാത്തത്. ഭൂട്ടാന്റെ വികസനത്തില്‍ പങ്കാളികളാന് സാധിച്ചതില്‍ രാജ്യത്തിന് അഭിമാനമാണെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ മനസ്സില്‍ ഭൂട്ടാനുള്ളത് പ്രത്യേക സ്ഥാനമാണ്. രണ്ടാം തവണയും ഭൂട്ടാന് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2014 ല്‍ മോദി അധികാരത്തിലേറിയതിന് ശേഷം ആദ്യമായി ഭൂട്ടാന് സന്ദര്‍ശിച്ചപ്പോഴും സമാനമായ വരവേല്‍പ്പാണ് അദ്ദേഹത്തിന് ലഭിച്ചത്.
Post Your Comments