മലപ്പുറം: കവള പാറയിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ മൃതദേഹം ഏറ്റു വാങ്ങി ആചാരപൂര്‍വ്വം സംസ്‌കാരം നടത്തി സേവാഭാരതി. എടക്കരയിലെ ഹൈന്ദവ ശ്മശാനത്തിലാണ് സേവ ഭാരതി പ്രവത്തകരുടെ നേതൃത്തില്‍ ഉരുള്‍ പൊട്ടലില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കു അന്ത്യ യാത്ര നല്‍കുന്നത്. ആറടി മണ്ണ് പോലും ബാക്കി വെയ്ക്കാതെ പ്രകൃതി താണ്ഡവമാടിയപ്പോള്‍ അന്ത്യ വിശ്രമത്തിന് പലര്‍ക്കും സ്വന്തമായി മണ്ണ് ഉണ്ടായിരുന്നില്ല.
ചേതനയറ്റ ശരീരങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും മഹത്തായ കാര്യം തന്നെയാണ് ആചാര പൂര്‍വ്വം അന്ത്യ യാത്ര ഒരുക്കുക എന്നത്. കവള പാറയില്‍ നിന്നും ഓരോ മൃതദേഹവും ലഭിക്കുമ്പോള്‍ ശാന്തി തീരത്ത് അവര്‍ക്കായി ചിത ഒരുക്കുകയാണ് സേവാഭാരതി.ഇതിനകം 25 ല്‍ അധികം ഭൗതിക ദേഹങ്ങളാണ് എടക്കരയിലെ ഹൈന്ദവ ശ്മശാനത്തില്‍ അഗ്‌നിയില്‍ ലയിച്ചത്.
Post Your Comments