കണ്ണൂര്‍•കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിന്ന് യു.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ഡെപ്യൂട്ടി മേയറായ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിന്തുണയോടെയാണ് യു.ഡി.എഫ് നീക്കം. യുഡിഎഫ് വിമതനായി ജയിച്ച പി കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കിയാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരണം പിടിച്ചത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുഡിഎഫ് പി.കെ രാഗേഷുമായുള്ള തര്‍ക്കം തീര്‍ക്കുകയായിരുന്നു.
55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. എന്നാല്‍ ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കഴിഞ്ഞ ആഴ്ച മരിച്ചതോടെ എല്‍ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങി. അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടത് 28 പേരുടെ പിന്തുണയാണ് വേണ്ടത്. രാഗേഷിന്റെ പിന്തുണയോടെ ഭരണം തിരിച്ചു പിടിക്കമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. മൂന്ന് മണിയോടെ ഫലമറിയാം.
Post Your Comments